ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മ്യാന്മാറില്‍

മാര്‍പ്പാപ്പയുടെ മ്യാന്മാര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചക്ക് 1.30ന് മ്യാന്‍മറിലെ പ്രധാന നഗരമായ യാംഗൂണിലെ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പാക്കും സംഘത്തിനും വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകള്‍ താണ്ടി പപ്പയെ ഒരുനോക്കു കാണാന്‍ യാംഗൂണില്‍ എത്തിചേര്‍ന്നിരിക്കുന്നത്. പാപ്പയ്ക്ക് സ്വാഗതമറിയിച്ചുകൊണ്ട് നിരവധി പടുകൂറ്റന്‍ ഫ്ലക്സുകളും പോസ്റ്റുറുകളുമാണ് യാംഗൂണിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. നിരവധി അസ്വസ്ഥതകൾ നിലനിൽക്കുന്ന മ്യാൻമറിലേക്ക് മാർപാപ്പ വരുന്നത് സമാധാനത്തിന്റെ പുതുവഴി തുറക്കുമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ് മാർ ഫെലിക്സ് ലിയാൻ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like