ശാരോൻ ഫെല്ലോഷിപ് ചർച് ജനറൽ കൺവൻഷന് ഇന്ന് തുടക്കം

തിരുവല്ല: പെന്തെക്കോസ്തു സഭകളുടെ ജനറൽ കൺവൻഷനുകൾക്കു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകിട്ട് 5.30 നു തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ സഭാ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് പ്രാർത്ഥിച്ചു ഉദ്‌ഘാടനം ചെയ്യുന്നതോടുകൂടെ ശാരോൻ ജനറൽ കൺവൻഷൻ ആരംഭിക്കും. വിവിധ ദിവസങ്ങളിൽ പാസ്റ്റര്മാരായ ടി. ജി. കോശി, ബെനിസൻ മത്തായി, ഡോ. മാത്യു വർഗീസ്, ജോൺ ജോണ്സൻ, ഡോ. തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ദിവസവും വൈകിട്ടു പൊതു യോഗങ്ങൾ, പകൽ ബൈബിൾ ക്‌ളാസ്, ധ്യാന യോഗങ്ങൾ, മിഷൻ സമ്മേളനങ്ങൾ, പാസ്റ്റർസ് മീറ്റിംഗ് എന്നിവയുണ്ടാകും. ശനിയാഴ്ച സി ഇ എം – സണ്ഡേസ്കൂൾ സംയുക്ത സമ്മേളനം, സഹോദരി സമ്മേളനം എന്നിവയുമുണ്ടാകും. ഡിസംബർ 3 ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
തൽസമയ ലൈവ് കാണുവാൻ www.seraphs.in സന്ദർശിക്കാം. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിലും ലൈവ് ഉണ്ടായിരിക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like