കവിത:സമർഥനായ ലേഖകന്റെ എഴുത്തുകോൽ | അലക്സ് പൊൻവേലിൽ, ബെംഗളൂരു.

കോലൊ കുഴലോ തൂവലോ ആക്കുകീ എന്നെ നിന്നാത്മം
നിറഞ്ഞൊരു തണ്ടായ് തീർക്കു നീ പ്രഭോ,
കണ്ടു ഞാൻ സ്നേഹമാം നിൻ രൂപവും
കേട്ടു ഞാൻ ഇമ്പമാം നിൻ മധു സ്വരവും,
ഹ്യത്തിൽ നിറഞ്ഞതാം നിൻ മൊഴികളേ വിട
യാതൊന്നും ഇല്ലിനി ഇമ്പമായ് എൻ മുന്നിൽ.

ചേർത്തു പിടിക്കണേ മാറോടണക്കണേ ആത്മം
തുളുമ്പും നിൻ ഓമന ആക്കീടണേ
തവ സ്പർശം ഇല്ലാതെ ഈ ഉലകിലെൻ ജീവനം
കേവലം ആകുമെന്നില്ല നിസംശയം
കൊമ്പും കുളബും കാട്ടി മദിക്കുവാനില്ലിനി ആശ
അന്യനായ് ശൂന്യനായ് ഇല്ലിനി തെല്ലും

തവ പാദേ തുടരുക തന്നെ അഭികാമ്യം മെന്നുമേ.
ആത്മാവാം മഷിയിൽ തുളുമ്പും എൻ അന്തരംഗം
അനർഗളമായൊഴുകട്ടെ അപരനിൻ ആശ്വാസമായ്
നിറയ്ക്കൂ എന്നിൽ അണുപൊലും കുറയാതെ സദാ വായിക്കും
ക്രിസ്തു പത്രമായ് നിരന്തരം…

-ADVERTISEMENT-

-ADVERTISEMENT-

You might also like