കഥ:കളിക്കളം | ജോയ് നെടുംകുന്നം

ഇന്നും ഡോക്ടർ എന്നോട് പറഞ്ഞു;
ദിവസം അര മണിക്കൂറെങ്കിലും നടക്കണം. നടത്തം ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ജീവിത ചര്യയാക്കി മാറ്റണം. പഞ്ചസാരയുടെ അളവ് കൂടുന്നത് ഹാനികരമാണ്. നാമറിയാതെ നമ്മുടെ ആന്തരീക അവയവങ്ങളെ എല്ലാം തകർത്ത് കളയുന്ന രോഗമാണ് ഡയബറ്റിസ്.
മെഡിസിൻ റെഗുലർ എടുക്കുന്നതു പോലെ തന്നെ ശരീരാഭ്യാസവും അത്യാവശ്യമാണ്…
ഫുഡ്ബോൾ, വോളി ബോൾ, ബാഡ്മിൻറൻ , ക്രിക്കറ്റ്, നീന്തൽ, സൈക്കിളിംഗ് ഒക്കെയാകാം…..
ഡോക്ട്ടർ “ക്രിക്കറ്റ് ” എന്ന് പറഞ്ഞപ്പോൾ ഞാൻ പകച്ചു നിന്നു പോയി! എന്താ സാറെ ഈ പറയുന്നത്? നടക്കാം, ഓടാം, സൈക്കിളിംഗ് ഒക്കെ ചെയ്യാം,
പക്ഷേ ….
ഈ “ക്രിക്കറ്റ് ” അത് വേണ്ട സാറെ!
അതെന്താണ്? എന്നള്ള ഡോക്ടറിന്റെ ചോദ്യത്തിനു മുമ്പിൽ ഞാൻ ആ കഥ പറഞ്ഞു.
ക്രിക്കറ്റ് കളിക്കാൽ പോയ ഞങ്ങളുടെ കുട്ടിയുടെ കഥനകഥ…
ചിലർ കൂട്ടം കൂടി ആക്രമിക്കുന്നു.
വീട്ടിലെ പ്രായമായ അപ്പച്ചൻ വഴക്ക് പറഞ്ഞു:
മമ്മി പാവമാ…
ടി.വി. ഓണാക്കി തന്നു.. ഇരുനൂറ് ചാനൽ ഉണ്ട് , നീ ഏത് ചാനൽ വേണമെങ്കിലും കണ്ടോളൂ.. സീരിയലും, സിനിമയും വന്നാൽ വിളിച്ചാൽ മതി.. അടുക്കളയിലെ പണിയൊക്കെ വേണ്ടന്ന് വച്ച് ഞാൻ ഓടി യെത്തി കൊള്ളാം….
ക്രിക്കറ്റ് കളിക്കാൻ പോയതിൽ പാസ്റ്റർ നന്നായി ശകാരിച്ചു.
നീ ഇനി എങ്ങും പോകണ്ട…
അപ്പന്റെ വകയായി ഇതാ ഒരു വൈഫൈ കണക്ഷൻ..
ഡെയിലി അൺലിമിറ്റടാണ്..
ദിവസം എത്ര ജി.ബി. വേണമെങ്കിലും ഉപയോഗിച്ചോളൂ…
അവന്റെ ചേച്ചി അല്പം ചൂടാണങ്കിലും സേ നഹനിധിയാണ്..
പക്ഷേ പ്രഘടിപ്പിക്കാൻ അറിഞ്ഞു കൂടാ… പക്ഷേ ഇപ്പോൾ ചേച്ചി ആകെ മാറി…..
കൈ നിറയെ ബേക്കറി പലഹാരങ്ങളും, വറുത്തതും, പൊരിച്ചതുമെല്ലാം സമയാസമയത്ത് റൂമിൽ എത്തിക്കും. ക്രിക്കറ്റ് ഭ്രാന്ത് മാറ്റിയെടുക്കാൻ കുടുംബക്കാരുടെ ഒന്നായ പരിശ്രമം വിജയം കണ്ടു.
അടച്ചിട്ട മുറിയിൽ കമ്പ്യൂട്ടറിന്റെ മുമ്പിൽ നിന്ന്‌ മാറാൻ സമയമില്ല..
കയറി ഇറങ്ങാത്ത സൈറ്റില്ല… ബ്യൂവെയിൽ വരെ പരതി നോക്കി,
ഫെയ്സ് ബുക്കിൽ കൂട്ടുകാർ കൂടി കൂടി വന്നു. ഇപ്പോൾ മൂന്ന് അക്കൗണ്ട് വരെയായി.. സ്വദേശത്തും, വിദേശത്തും എല്ലാം ധാരാളം സുഹൃത്തുക്കൾ…
ആൺ പെൺ വ്യത്യാസമില്ലാതെ സൗഹൃദങ്ങൾ..
സ്റ്റേജ് പലത് കഴിഞ്ഞു. ഇംഗ്ലീഷ് മൂവിയാണ് പ്രിയം ,ഇംഗ്ലീഷ് ആക്ടേഴ്സ് സുപരിചിതർ,
അയൽവാസികൾ അപരിചിതർ..
സംസാരം തീരെയില്ല. പുറം ലോകവുമായി ബന്ധപ്പെടാറില്ല…
ശരീരം നന്നായി തടിവച്ചു നൂറ് കിലോ അടുക്കാറായി..
സൺഡേയിൽ ചർച്ചിൽ പ്രത്യേക റോൾ ഒന്നും ഇല്ലാത്തതിനാൽ ചർച്ചിൽ പോക്ക് ഒഴിവാക്കാൻ കോച്ചിംഗ് ക്ലാസ്സുകൾ സൺഡേയിൽ തന്നെയാക്കി..
ഒടുവിൽ ക്രിസ്തീയ യുവജനപ്രസ്ഥാനത്തിൽ നിന്നും രാജിയും വച്ചു.!!
കഴുത്തിൽ തൂക്കിയിട്ട സെതതസ്കോപ്പ് നേരെയാക്കി എന്റെ കഥ കേട്ട് ഡോക്ടർ ചിരിച് ചിരിച്ച് ടേബിളിൻ കമിഴ്ന്നു കിടന്നു…………..

-ADVERTISEMENT-

-ADVERTISEMENT-

You might also like