റിപ്പോര്‍ട്ട്‌: ക്രൈസ്തവര്‍ ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന പത്തു രാജ്യങ്ങള്‍

The U.K. All Party Parliamentary Group has released a report listing 10 of the worst countries for religious freedom

യു.കെ. ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ലോകത്ത് വിവിധ രാജ്യങ്ങളിലുള്ള മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കി. റിപ്പോര്‍ട്ട്‌ പ്രകാരം ലോകത്ത് ഏറ്റവും മോശം മത സ്വാതന്ത്ര്യമുള്ള രാജ്യങ്ങള്‍ യഥാക്രമം;

  1. Eritrea
  2. Egypt
  3. U.K.
  4. Russia
  5. Saudi Arabia
  6. Iran
  7. China
  8. Vietnam
  9. Myanmar
  10. Bangladesh

റിപ്പോര്‍ട്ടിലെ ചില പ്രസക്ത ഭാഗങ്ങള്‍:

ലോക ജനസംഖ്യയുടെ ഏതാണ്ട് 80 ശതമാനവും മതസ്വാതന്ത്ര്യത്തിനുമേൽ “ഉയർന്ന” അല്ലെങ്കിൽ “വളരെ ഉയർന്ന” നിയന്ത്രണങ്ങൾ ഉള്ള രാജ്യങ്ങളിൽ ജീവിക്കുന്നവരാനെന്നാണ്. പല രാജ്യങ്ങളിലും സര്‍ക്കാരുകളുടെ ഒത്താശയോടെയാണ് മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

എര്ട്ടിഗയില്‍ ഗര്‍ഭിണികളായ ക്രിസ്ത്യന്‍ സ്ത്രീകളെ അധികാരികള്‍ ജയിലില്‍ അടക്കുകയും അവരുടെ വയറ്റില്‍ അടിക്കുകയും ചെയ്യുന്നുണ്ടെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ട്‌ ഉണ്ട്. ക്രിസ്ത്യന്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുക എന്നതാണ് ഇത്തരം ഹീന പ്രവര്‍ത്തനങ്ങളുടെ ലക്‌ഷ്യമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

ഈജിപ്തില്‍ തീവ്രവാദ ആക്രമണത്തില്‍ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു. പലര്‍ക്കും വാസസ്ഥലങ്ങള്‍ വിട്ടു ഓടിപോകേണ്ടി വരുന്നു. സര്‍ക്കാരിന്റെ ഒത്താശയോടെ പല ദേവാലയങ്ങളും അടച്ചു പൂട്ടുന്നു. പുതിയത് പണിയുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും എന്‍.ഓ.സി ലഭിക്കുന്നതുമില്ല.

യു.കെ യില്‍ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ദിച്ചു വരുന്നു, റഷ്യയില്‍ യഹോവ സാക്ഷികളെ നിരോധിച്ചു.

ക്രിസ്ത്യാനികള്‍ക്ക് ഇനിയും മത സ്വാതന്ത്ര്യം സൌദിഅറേബ്യ നല്‍കിയിട്ടില്ല. നിരീശ്വരവാദികളും അവിടെ  അറസ്റ്റ് ചെയ്യപ്പെടുകയും ചിലപ്പോൾ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇറാനിൽ ക്രിസ്ത്യാനികളെ അകാരണമായി അറസ്റ്റ് ചെയ്യുന്നു. വിശ്വാസം ത്യജിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു.

അതേ സമയം ക്രൈസ്തവര്‍ ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന രാജ്യങ്ങളായ നൈജീരിയ, ഉത്തര കൊറിയ, സിറിയ തുടങ്ങിയ രാജ്യങ്ങളെകുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ലെന്നതും ശ്രദ്ദേയമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.