വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവരുടെ പങ്ക് പ്രശംസനീയം : രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്

യോഹന്നാൻ 12:12 ഉദ്ധരിച്ചു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

ഡല്‍ഹിയിലെ ജീസസ് ആന്‍ഡ്‌ മേരി കോളേജിന്റെ ഗോള്‍ഡന്‍ ജുബിലീ ആഘോഷങ്ങളുടെ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവരുടെ പങ്ക് പ്രശംസനീയമെന്നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്. ഡല്‍ഹിയിലെ ജീസസ് ആന്‍ഡ്‌ മേരി കോളേജിന്റെ ഗോള്‍ഡന്‍ ജുബിലീ ആഘോഷങ്ങളുടെ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

post watermark60x60

പ്രസംഗത്തില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍ : 

ഇൻഡ്യയിൽ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രം 2,000 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. നമ്മുടെ കൂട്ടായ സംസ്കാരത്തിന് വളരെയധികം സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനു വഹിച്ച പങ്കു പ്രശംസനീയമാണ്.

ഇത് വളരെ ഉചിതമാണ്. എല്ലാ മതങ്ങളും അവയുടെ സാരാംശം പഠിക്കാനും പരിപോഷിക്കുകയും വളരാനും അറിവും നേടാനും ജ്ഞാനം സമ്പാദിക്കാനും നമ്മെ ഉദ്ബോധിപ്പിക്കുന്നു.

യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ 12-ാം അധ്യായത്തിൻറെ 12-ാം വാക്യത്തിൽ  യേശു ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ ലോകത്തിൻറെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവൻറെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.

ഈ വികാരത്തിന്റെ ഒരു പ്രതിശാന്തിയിൽ ഉപനിഷത്തുകളിലെ അവിസ്മരണീയമായൊരു വാക്യം ഉണ്ട്:

असतो मा सद्गमय

तमसो मा ज्योतिर्गमय

അസത്യത്തില്‍ നിന്ന് എന്നെ സത്യത്തിലേക്ക് നയിക്കുക

ഇരുളിൽ നിന്നു എന്നെ വെളിച്ചത്തിലേക്ക് നയിക്കുക

നമ്മുടെ മനസ്സിനെ ഉണർത്തുന്നതിനായാണ് വിദ്യാഭ്യാസത്തിന്റെ കടമ. നമ്മുടെ വിശ്വാസവും വ്യക്തിത്വവും കണക്കിലെടുക്കാതെ, വിദ്യാഭ്യാസ വേല യഥാർത്ഥത്തിൽ ദൈവത്തിന്റെ വേലയാണ്. അറിവ് നേടുന്നതിന് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് ഒരു ആരംഭം മാത്രമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like