ക്രൈസ്തവ മൂല്യങ്ങള്‍ ബലികഴിക്കുന്ന യൂറോപ്പ് ആത്മഹത്യ മുനമ്പിലെന്നു റഷ്യന്‍ ബിഷപ്‌

ക്രൈസ്തവ മൂല്യങ്ങളും വേരുകളും ബലികഴിക്കുന്നത് വഴി യൂറോപ്പ് ആത്മഹത്യക്കൊരുങ്ങുകയാണെന്നു മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ മെട്രോപ്പോളീറ്റന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ്. വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റവും നിരീശ്വര വാദത്തിന്റെ സ്വതീനവും യൂറോപ്പിന്‍റെ ക്രൈസ്തവ പാരമ്പര്യത്തിന് വന്‍ ആഘാധമാണ് ഉണ്ടാക്കിയത്. യൂറോപ്പ്യന്‍ യൂണിയനില്‍ മാത്രമായി എത്തിയ അഭയാര്‍ഥി സംഖ്യ 2000-ത്തില്‍ 49.3 ദശലക്ഷമായിരുന്നത് 2015 ആയപ്പോഴേക്കും 76.1 ദശലക്ഷമായി ഉയര്‍ന്നു.

കുടിയേറ്റത്തോടൊപ്പം യൂറോപ്പ്യന്‍ യുവ സമൂഹത്തില്‍ വളര്‍ന്നുവരുന്ന നിരീശ്വര വാദത്തിന്‍റെ സ്വാതീനവും യൂറോപ്പിന്റെ മൂല്യച്യുതിക്ക് കാരണമായിട്ടുണ്ട്. ബ്രിട്ടനിലെ യുവാക്കളില്‍ പകുതിയോളം പേര്‍ ഒരു  മതത്തിലും വിശ്വസിക്കാത്തവരാണ്. യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ക്രിസ്ത്യന്‍ വേരുകളെക്കുറിച്ച് മറന്ന അവസ്ഥയിലാണ്. സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ടുള്ള ഈ പോക്ക് യൂറോപ്പ്യന്‍ യൂണിയന്റെ വ്യക്തിത്വത്തിന്റെ ആത്മഹത്യയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുറോപ്പില്‍ നിന്നും ക്രിസ്തുമതം ഇല്ലാതാകുന്നത് തടയുവാന്‍ സഭകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ പിന്തുടര്‍ന്നു വന്ന ക്രിസ്തീയ മൂല്യങ്ങളേയും, പാരമ്പര്യത്തേയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like