കഥ: ഓണാഘോഷം | രഞ്ജിത്ത് ജോയി, ഡെൽഹി

ഓണത്തിന്റെ ആരവങ്ങൾ കെട്ടടങ്ങി തുടങ്ങിയിരുന്നു.. ഉച്ചാഭാഷിണിയിലുടെ ഉള്ള ശബ്ദ കോലഹലങ്ങളും നിലച്ചു..എങ്ങും ശാന്തത നിറഞ്ഞ അന്തരീക്ഷം… .. ഓണത്തിനും മാത്രം വരുന്ന തുമ്പികളും അപ്രതിക്ഷമായി.. അങ്ങിങ്ങ് ചില മദ്യപന്മാർ പാമ്പുകളെ പോലെ നിരത്തുകളുടെ അരികിൽ കിടക്കുന്നുണ്ടായിരുന്നു. നിരത്തുകളിലെ കുമ്മായത്താലുള്ള വരകളും മറ്റു അവശേഷിപ്പിച്ചു കൊണ്ടു നിരത്തുകൾ വിജനമായി. അതിന്റെ മുകളിലൂടെ കാലുകൾ എടുത്തുവച്ചു തോമാച്ചനും ചാക്കോച്ചനും മുണ്ടും മടക്കിക്കുത്തി പാസ്നേജിനെ ലക്ഷ്യമാക്കി നടന്നു.
എന്തായാലും അതു ശരിയായില്ല…
ശരിയാ…
അതെങ്ങനെയാ ചാക്കോച്ചാ ശരിയാകുന്നെ … ഓണാമാ ഘോഷിക്കാത്ത നമ്മളിൽ ഒരുവൻ ഇങ്ങനെക്കൊ ചെയ്യുക എന്നു വച്ചാൽ..
ഞാനും അതു ശരിയായില്ലാ എന്നാണ് ഉദ്ദേശിച്ചതു.. ചാക്കോച്ചൻ ഉറപ്പിച്ചു പറഞ്ഞു ..
ഏതു ശരിയായില്ല എന്നു??? തോമച്ചൻ വീണ്ടും ചോദിച്ചു
ഓണം ആഘോഷിച്ച കാര്യം..ചാക്കോച്ചൻ ആവർത്തിച്ചു
പാസ്റ്ററുടെ മുന്നിൽ ചെല്ലുബോഴും ഇതു തന്നെ പറയണം… അവിടെ ചെല്ലുബോൾ അതു കുഴപ്പമില്ല… പാസ്റ്റർ പറഞ്ഞതാണ് ശരി… എന്നൊന്നും പറഞ്ഞേക്കരുതു..
പാഴ്‌സനേജിനോടു അടുത്തപ്പോൾ പോക്കറ്റിൽ തിരുകിയ ചീപ്പെടുത്തു തലമുടി ഒക്കെ ഒന്നു ചീകി ഒതുക്കിയ തോമച്ചാൻ , ചാക്കോച്ചന്റെ പുറകിലായി നിന്നു.
മടക്കിക്കുത്തിയ മുണ്ടു അഴിച്ചിട്ടു ചാക്കോച്ചൻ പാസ്നേജിന്റെ കോളിങ്ങ് ബെല്ലിൽ വിരളമർത്തി.
കുറച്ചു നിമിഷത്തെ ശാന്തതയ്ക്കു ശേഷം ചെറിയ ശബ്ദത്തോടെ കതകു തുറക്കപ്പെട്ടു…
പ്രയ്സ് ലോർഡ്.. എന്താ പതിവില്ലാതെ ഈ സമയത്തു…
ഓ വെറുതെ പാസ്റ്ററെ ഒന്നും കാണാമെന്നു കരുതി: ചാക്കോ ച്ചതായിരുന്നു മറുപടി.
രാവിലെത്തെ ഉപവാസ പ്രാർത്ഥനയ്ക്കു കണ്ടില്ലല്ലോ..? .
അതു പിന്നെ …പാസ്റ്ററെ.. പെട്ടെന്നുള്ള ചോദ്യത്തിനു മുമ്പിൽ ചാക്കോച്ചൻ ഒന്നു പകച്ചു…
വരാൻ പറ്റിയില്ല പാസ്റ്ററെ .. കസേരയിൽ ഇരുന്നു കൊണ്ടു തോമച്ചൻ പറഞ്ഞു
ഇപ്പം ആറര കഴിഞ്ഞു… എന്നാൽ വൈകിട്ടത്തെ പ്രാർത്ഥന കഴിഞ്ഞു പോയാൽ മതി ..ക്ലോക്കിലെക്കു നോക്കി കൊണ്ടു പാസ്റ്റർ മൊഴിഞ്ഞു
കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം തോമാച്ചൻ ഒരു കൊട്ടുവായോടു കൂടി…പാസ്റ്ററെ , ഞങ്ങളു വന്നതു നമ്മുടെ മാത്തായിച്ചൻ ഇന്നു ഓണമാഘോഷിച്ചു.. അദ്ദേഹത്തെ സഭയിൽ നിന്നും മുടക്കണം..
ങ്ങെ… മത്തായിച്ചുനോ…
അതെ പാസ്റ്ററെ.. ഈ ഫോട്ടോ നോക്കു… മൊബെൽ കാണിച്ചോണ്ടു തോമാച്ചൻ പറഞ്ഞു
ഇതു ഭക്ഷണം കഴിക്കുന്ന ഫോട്ടോയല്ലേ?
അതു ഓണസദ്യയാ പാസ്റ്ററെ? ഫോട്ടോയുടെ മുകളിൽ എഴുതിയിരിക്കുന്നതു നോക്കു…!
ഒരു ഫോട്ടോയെക്കെ ഇക്കാലത്തു ആർക്കു വേണമെങ്കിലും ഉണ്ടാക്കാം .മത്തായിച്ചനെ ഞാനൊന്നു വിളിച്ചു സംസാരിക്കട്ടെ
അതു ശരിയാ പാസ്റ്ററെ.. ചാക്കോച്ചൻ സമ്മതമറിയിച്ചു..
പാസ്റ്റർ ഫോണെടുത്തു മത്തായിച്ചനെ വിളിച്ചു.. ” മത്തായിച്ചാ … ഇതു ഞാനാ പാസ്റ്ററാ..
പ്രെയ്സ് ദ ലോർഡ് പാസ്റ്ററെ..മറുതലയക്കൽ മത്തായിച്ചൻ
പ്രെയ്സ് ദ ലോർഡ്… ഞാൻ വിളിച്ചതു .. ഒരു കാര്യം ചോദിക്കാനായിരുന്നു..
എന്താ പാസ്റ്ററെ??
ഇവിടെ നമ്മുടെ സെക്രട്ടറിയും ട്രഷറാറും കടന്നു വന്നിട്ടുണ്ട്.. അവർ എന്നെ ഫേസ്ബുക്കിലെ ഒരു ഫോട്ടോ കാണിച്ചു.. മത്തായിച്ചൻ ഓണസദ്യ കഴിക്കുന്നതാണ്..
ങ്ങെ .. ഇത്ര പെട്ടെന്നു അതെങ്ങനെ അതിനകത്തു വന്നു! എനിക്കു ഫസുബുക്കു ഒന്നുമില്ല പാസ്റ്ററെ..
കൊച്ചുമകൻ ബിനുവാണു ആ ഫോട്ടോ ഇട്ടിരിക്കുന്നതു.. ശരിയാണോ മത്തായിച്ചാ???
പാസ്റ്ററെ .. ഓ… അതു ഓണസദ്യ ഒന്നുമല്ല പാസ്റ്ററെ.. കൊച്ചുമക്കളും നിർബന്ധം പിടിച്ചപ്പോൾ ഇത്തിരി പച്ചക്കറി എല്ലാ ചേർത്തു ഒരു ഊണു കഴിച്ചു എന്നേ ഉള്ളു… അല്ലെങ്കിൽ അവർ വെളിയിൽ പോയി കഴിക്കും… അതു നമ്മുക്കു നാണക്കേടല്ലേ?. ഫോട്ടോ വേണമെങ്കിൽ അവനോടു പറഞ്ഞു കളയാം… പിന്നെ ഒരു കോട്ടേജു മീറ്റിങ്ങു കഴിഞ്ഞിട്ടുള്ള ഫോട്ടോയാണെന്നു വേണമെങ്കിൽ പറയുകയും ചെയ്യാം..
കമ്മറ്റിയംഗങ്ങൾ പറയുന്നതു മത്തായിച്ചനെതിരെ നടപടി വേണമെന്നാ..
നടപടി എടുക്കാനാണെങ്കിൽ , ഹോട്ടലിലെ ഓണസദ്യക്കുള്ള ക്യൂവിൽ ചാക്കോച്ചനെ ഞാൻ കണ്ടതാ..
ഈ സമയം ഇതു ശരിയാണോ എന്നർത്ഥത്തിൽ തോമാച്ചൻ ചാക്കോച്ചനെ ഒന്നു നോക്കി .. ഒന്നും പറയാനാവാതെ ചാക്കോച്ചൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. പിന്നെ തല താഴ്ത്തി നിന്നു.
മത്തായിച്ചൻ തുടർന്നു: ഓണം ഡിസ്കോണ്ട് കച്ചവട കടയിലെല്ലാം ഞാൻ തോമാച്ചനെയും കണ്ടും.. ഓണം ആഘോഷിക്കുന്നതിനെ എതിർക്കുന്നവർ ഓണം സൗജന്യങ്ങളും കൈപ്പറ്റാൻ പാടില്ല.. മുടക്കുകയാണെങ്കിൽ എന്നെ മാത്രം പോരാം… പിന്നെ ഈ ഒരു സഭ മാത്രമല്ലല്ലോ ഇവിടെയുള്ളതു …
കൂടുതൽ സംസാരിക്കുന്നു തനിക്കു നല്ലതല്ല എന്നു പാസ്റ്റർക്കു തോന്നി…എന്നാൽ ശരി മാത്തായിച്ചാ.. ഇന്നു വൈകിട്ടത്തെ പ്രാർത്ഥനയ്ക്കു കാണുമല്ലോ..?
വരുന്നുണ്ട് പാസ്റ്ററെ..
സംസാരം മതിയാക്കി പാസ്റ്റർ ഫോൺ താഴെ വച്ചു..
ഞാനൊന്നു തയാറാകട്ടെ.. അപ്പോൾ അച്ചായൻമാർ പ്രാർത്ഥന കഴിഞ്ഞിട്ട് പോയാൽ മതി.
അതു പിന്നെ പാസ്റ്ററെ … ബൈബിൾ എടുത്തില്ല.. ചാക്കോച്ചൻ തന്റെ ബുന്ദിമുട്ടു അറിയിച്ചു..
ബൈബിളും ഞാൻ തരാം.. ഇന്നു ഇപ്പോൾ ബൈബിൾ ഇല്ലെങ്കിലും കുഴപ്പമില്ല.. ഇനി മുതൽ പ്രാർത്ഥന മുടക്കാൻ ഞാൻ ആരെയും സമ്മതിക്കുകയില്ല .. മുടങ്ങിയാൽ കാരണം ബോധിപ്പിക്കേണ്ടിവരും.പ്രാർത്ഥനയ്ക്കു വരാതെ വീട്ടിലും ഹോട്ടലിലും ഒക്കെ ആഘോഷമാ.. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തു ഒരു ദിവസം പോകാതിരുന്നാൽ കാരണം പറയേണ്ടി വരില്ലേ?.. സഭയിൽ എന്തുമാകാം എന്ന രീതി ശരിയല്ല.
അതു നല്ലതാ പാസ്റ്റർ ..ചാക്കോച്ചൻ അറിയിച്ചു.. ഈ സമയം തോമച്ചൻ രൂക്ഷമായി ചാക്കോച്ചനെ ഒന്നു നോക്കി .
അതു പിന്നെ.. ചക്കോച്ചൻ എന്തോ പറയാൻ വീണ്ടും ഒരു ശ്രമം നടത്തി…
അതു കേൾക്കാൻ നിൽക്കാതെ പാസ്റ്റർ എഴുന്നേറ്റു… ഞാൻ ഷർട്ടു ഒന്നു മാറിയിട്ടു വരാം… എല്ലാവരെ കൊണ്ടു നിത്യതയ്ക്കു പോകാമെന്നുള്ള വല്ല്യ പ്രതീക്ഷ ഒന്നുമില്ല എനിക്കു.. അതിനു തയാറുള്ളവർ മതി ഇനി ചർച്ചിൽ എന്നു പറഞ്ഞു പാസ്സ്റ്റർ അകത്തേക്കു പോയി..
ഇങ്ങനെയാണെങ്കിൽ എങ്ങനെയാ… എന്നമട്ടിൽ ചാക്കോച്ചനും തോമാച്ചനും മുഖത്തോടു മുഖം നോക്കി ഇരുന്നു…

വാൽക്കഷണം:
സ്വന്തം തെറ്റുകൾ മറച്ചുവച്ചു മറ്റുള്ളവരുടെ പുറകെ പോകുന്നവരോടു എനിക്കു പറയാനുള്ളതു യേശു അപ്പച്ചന്റെ വാക്കുകളാ : കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും (മത്തായി 7:5).
നാം എന്താണ് ? ആരാണ് എന്നോക്കെ ബോധ്യമില്ലാത്തവരോടു ഇനി എന്തോക്കെ പറഞ്ഞിട്ടും ഒരുകാര്യമില്ല.

 

 

-Advertisement-

You might also like
Comments
Loading...