കവിത: കണ്മണി

ജിജി പ്രമോദ്

കാത്തിരുന്നു ഞാൻ എന്നോമലേ…
കാത്തിരുന്നു ഞാൻ എന്നോമലേ…
നിൻ മുഖമൊരുനോക്കു കാണുവാൻ…
ഒന്നുമ്മവച്ചിടാൻ…നെറുകയിൽ തലോടുവാൻ….
നെഞ്ചോടണയ്ക്കുവാൻ…..
കാത്തിരുന്നു ഞാനെന്നോമലേ…..

ഏറെ ഞാൻ കണ്ടു പാഴ്കിനാക്കൾ…..
ഏറെ ഞാൻ കണ്ടു പാഴ്കിനാക്കൾ…
എന്നുണ്ണി ചെഞ്ചുണ്ടു പിളർന്നുകരയുമ്പോൾ….
മറോടണച്ചുഞാൻ ക്ഷീരം ചുരത്തി നിൻ..
കണ്ണീർ തുടച്ചു തലോടി ഉറക്കതും….
വീഴാതിരിക്കുവാൻ കാവലായി നിൽപ്പതും…
നിൻ മണി കൊഞ്ചൽ കേൾക്കാൻ കൊതിച്ചതും…
പത്തുമാസം നീ എന്നുള്ളിലൊരുണ്ണിയായി…
കാണാതെ ഞാൻ നിന്നെ സ്നേഹിച്ചെന്നോമനെ….
ക്ലേശം സഹിച്ചതും വേദനതിന്നതും…
എന്നുണ്ണി നിൻ മുഖം കാണുവാനായി..

ജീ വശ്വാസത്തിനായി നീ പിടയ്ക്കുമ്പോഴി..
അമ്മ തൻ ശ്വാസം നിലച്ചുപോയി….
നെഞ്ചകം തകർന്നമ്മ വിങ്ങി കരഞ്ഞപ്പോൾ…
തന്നില്ല നിനക്കാരും ജീവ വായു….
യാത്ര പറയാതെ നീ പോയെന്നോമലേ..
അമ്മതൻ കണ്ണുനീർ ബാക്കിയായി…
നിൻ അമ്മ തൻ കണ്ണീർ ബാക്കിയായി….

– UP ഗോരക് പൂരിൽ ജീവൻ പൊലിഞ്ഞു വീണ പിഞ്ചു ബാല്യങ്ങൾക്കായി സമർപ്പണം…..

-ADVERTISEMENT-

-ADVERTISEMENT-

You might also like