കവിത:വ്യർത്ഥമാക്കരുതേ നീ വിസ്മരിക്കരുതേ

ബെന്നി ജി മണലി

സ്വർഗ്ഗ ലോക യേശു നാഥാൻ
നിന്റെ പേർക്ക്കായ് ഈ ഭൂവിൽ വന്നു
വിണ്ണിലുള്ള തൻ താതൻ മടി വിട്ട്
ഗോശാലയിൽ പിറന്നുവീണതു
വിസ്മരിക്കരുതേ നീ വ്യർത്ഥമാക്കരുതേ ….

നിനക്കായി തന്ന നിത്യ ജീവൻ
നിനക്കായ് സ്വർഗ്ഗ വാസം
നിനക്കായ് തന്ന പുത്രത്വവും
വ്യർത്ഥമാക്കരുതേ നീ വിസ്മരിക്കരുതേ…

ക്രൂശിലേറ്റ വൻ വേദനയും
കാൽവരിയിലെ രക്തത്തെയും
തകർക്കപ്പെട്ട ആ മേനിയെയും
വിസ്മരിക്കരുതേ നീ വ്യർത്ഥമാക്കരുതേ…

post watermark60x60

നിനക്കായ് തന്ന നിത്യ രക്ഷ
നിനക്കായി തന്ന മോചനവും
നിനക്കായി തന്ന ശാപ മോശവും
വ്യർത്ഥമാക്കരുതേ നീ വിസ്മരിക്കരുതേ….

നിന്നിൽ പകർന്ന ആത്മ ശക്തിയും
നിനക്ക് തന്ന രോഗ മുക്തിയും
ഹൃദയത്തിലേക്കിയ ശാന്തിയെയും
അല്ലലില്ലാ ഈ ലോക വാസവും

വിസ്മരിക്കരുതേ നീ വ്യർത്ഥമാക്കരുതേ…

 

-ADVERTISEMENT-

-ADVERTISEMENT-

You might also like