ഭാവന: നല്ല ചുമട്ടുകാര്‍ | ബിനു വടക്കുംചേരി

ഹേയ് … എന്താ അവിടെ ഒരു ആള്‍കുട്ടം ? ജനം തടിച്ചുകൂടിയിരിക്കുന്നുവല്ലോ ? കാര്യം ആരാഞ്ഞപ്പോളാണ്,
യേശു കഫര്‍ന്നഹൂമിലെ വീട്ടില്‍ എത്തിയ വിവരമറിഞ്ഞത്. ചുമ്മാ ഒന്ന് പോയ്‌ നോക്കാം, വാതില്‍ക്കല്‍
പോലും ഇടമില്ലാത്തവണ്ണം അനേകര്‍ വന്നിട്ടുണ്ട്. അകത്തു യേശു തിരുവചനം പ്രസ്തവിക്കുകയാണ്.
ഈ വന്നവരില്‍ പലരോടും ചോദിച്ചാല്‍ അറിയാം അവര്‍ വന്നത്തിന്‍റെ ഉദേശ്യം;
ചിലര്‍ യേശുവിനെ കാണാന്‍,
ചിലര്‍ പ്രസംഗത്തിനു ‘മാര്‍ക്ക്‌’ ഇടാന്‍ വേണ്ടി,
മറ്റുചിലര്‍ നേരംപോക്കിന്നു… ഇങ്ങനെ കുറെ പേര്‍.
അങ്ങനെയിരിക്കെ ഇതാ നാലുപേര്‍ ഒരു പക്ഷവാധകാരനെ ചുമന്നുകൊണ്ടു വരുന്നു. യേശുവില്‍ നിന്നും വിടുതല്‍ ലഭിക്കും
എന്ന വിശാസത്തോടെയാണ് അവർ ആ വീട്ടില്‍ എത്തിയത്, എന്നാല്‍ തടിച്ചുകൂടിയ പുരുഷാരം നിമിത്തം ഇവര്‍ക്ക്
യേശുവിനെ കാണുവാന്‍ സാധിക്കുന്നില്ല. പക്ഷവാധകാരനെ ചുമന്നുകൊണ്ടു വന്നവര്‍ തിക്കും-തിരക്കും കണ്ടതോടെ
അവര്‍ക്ക് യേശുവിനെ കാണുവാന്‍ കഴിയില്ല എന്ന് നിനച്ചിരിക്കുമ്പോള്‍ പക്ഷവധാകരന്‍ അവരോടെ ചോദിച്ചു
“എന്താ യേശുവിനെ കാണുവാന്‍ ഒരു വഴിയും ഇല്ലേ ??”
അവര്‍ പറഞ്ഞു “NO !dea“, അപ്പോള്‍ പക്ഷവാധകരന്റെ മറുപടി “get !dea“,
നാലാള്‍ ആകാംഷയോടെ ചോദിച്ചു എന്താന്ന് ഐഡിയ?
പക്ഷവാധകരന്‍ ആ വീടിന്‍റെ മുകളിലേക്ക് നോക്കികൊണ്ട്‌, അത് പൊളിച്ചു മാറ്റിയാല്‍ മതിയാകും എന്ന് പറഞ്ഞു .
മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ ചുമട്ടുകാര്‍ അവസാനം അങ്ങനെ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു.

അങ്ങനെ അവരുടെ കഠിന പരിശ്രമത്താല്‍, അവര്‍ ആ ഭവനത്തിന്റെ മേൽക്കൂര പൊളിച്ചു പക്ഷവധകാരനെ കിടക്കയ്യില്‍ കയര്‍
കോര്‍ത്തു മന്ദം മന്ദം യേശുവിന്‍റെ മുന്പില്‍ ഇറക്കിവച്ചു. വളരെയധികം ബദ്ധപ്പെട്ടു പക്ഷവധകാരനെ തന്‍റെ
സന്നിധിയിലേക്ക് ചുമന്നുകൊണ്ടു വന്ന അവരുടെ വിശ്വാസം കണ്ടപ്പോള്‍ യേശു രോഗിയോട്
“മകനെ നിന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു.., എഴുനേറ്റു കിടക്ക എടുത്തു നടക്ക” എന്ന് പറഞ്ഞു. അവന്‍ അങ്ങനെ
തന്നെ ചെയ്തു. ക്ഷണത്തില്‍ സൗഖ്യം പ്രാപിച്ചു, കൂടി നിന്ന ജനം ഇത് കണ്ടു വിസ്മയിച്ചു.

 

വാൽകഷ്ണം:
ഒരാളെ എങ്ങനെങ്കിലും ദൈവസന്നിധിയില്‍ എത്തിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വെറുതെ തടിച്ചു കൂടിയ
ചിലര്‍ തടസമാക്കും. പ്രതേകിച്ചു പിന്നില്‍ നില്‍ക്കുന്നവർ പലപ്പോഴും ദൈവിക പ്രവര്‍ത്തിക്കു
വിലങ്ങുതടിയാകുന്ന കാഴ്ച ഇന്നത്തെ ആത്മീയ ഗോളത്തിലും കാണാം. എന്നാല്‍ വിശ്വാസത്തോടെ ദൈവിക വേലക്കായി
ഇറങ്ങി തിരിച്ച ‘നല്ല ചുമട്ടുകാര്‍’ ദൈവിക അത്ഭുതം കാണുവാന്‍ ഇടയായി. യേശുവിന്‍റെ വിടുതല്‍ അനുഭവികാത്ത ആത്മീയ
രോഗികള്‍ ഉള്‍പെടെ കുറേപേര്‍ നമുക്കുചുറ്റും ഉണ്ട്. അവരെ ഗുരുവിന്റെ സന്നിധിയിലേക്ക് ‘ചുമക്കുന്ന’ ക്രിസ്തുവിന്‍റെ
നല്ല ചുമട്ടുകാര്‍ ആകുവാന്‍ നമ്മുക്ക് പ്രവർത്തിക്കാം.

ബിനു വടക്കുംചേരി

-ADVERTISEMENT-

-ADVERTISEMENT-

You might also like