കവിത : ഗാഗുൽത്താ തേങ്ങുമ്പോൾ ….

ഗാഗുൽത്താ തേങ്ങുമ്പോൾ ….
ബെന്നി ജി മണലി

എൻ ശിരസ്സിലയയോ നാഥാൻ തൻ നിണം വീണിടുന്നു
രക്തവും വെള്ളവും ഇറ്റിറ്റു വീണു നനഞ്ഞിടുന്നു
എൻ മാറിടം വെട്ടി തുറന്നവർ നാട്ടി
പച്ച മര കുരിശൊന്നു ..

ചാട്ടവാറാൽ അടിച്ചുടച്ചവർ നാഥന്റെ മേനി
തടി രോമമെല്ലാം പിഴുതെടുത്തു
ചമ്മട്ടി കൊണ്ടാടിയയിൽ നാഥൻറെ
മാമാസമെല്ലാം ചിന്നി ചിതറി ചുറ്റും

post watermark60x60

എൻ നാഥന്റെ വസ്ത്രമെല്ലാം പിച്ചി പറിച്ചവർ
ശാപ വെക്കുകളേറെ പറഞ്ഞവർ
തുപ്പിയെൻ നാഥാൻ മുഖതയ്യോ മനുഷ്യർ
ദാഹത്തിനായി നൽകി പുളിഞ്ചോറുക്ക

വേദനയാൽ പുളയുന്നെൻ നാഥൻ
മുൾക്കിരീടം ആഴ്ന്നിറങ്ങി ആ ശിരസിൽ
സ്വാന്തനമേകാൻ ആരുമങ്ങെത്തിയില്ല
നാഥാൻ കിടന്നു മൂന്നാണിമേൽ

ശിഷ്യരായുള്ളവർ ഓടി ഒളിച്ചെങ്ങോ
ഇഷ്ട ജനമെല്ലാം ശപിച്ചു എൻ നാഥനെ
നഥാൻ കരഞ്ഞില്ല ശപിച്ചില്ല ആരെയും
പൊറുക്കണം ഈ ജനത്തോടു എന്ന് കേണു

പിടഞ്ഞു മരിച്ചു എൻ ശിരസ്സിലവൻ
ഭൂമിയെല്ലാം കോപിച്ചു ഇരുൾ നിറഞ്ഞു
ഭൂകമ്പ ഹോഷം മുഴങ്ങി എങ്ങും
ഞാൻ കേണു എൻ താതൻ വി തൻ നിണവും പേറി

-ADVERTISEMENT-

-ADVERTISEMENT-

You might also like