ലേഖനം: ലോകത്തിന്റ്റെ സ്വാധീനവും പരിശുദ്ധാത്മവിന്റ്റെ സാന്നിദ്ധ്യവും

ദൈവം തൻറ്റെ  സൃഷ്ടിപ്പിന്റ്റെ  ആദ്യനാളുകളിൽ തന്നെ മനുഷ്യനെ സൃഷ്ടിക്കാനുള്ള ചിന്ത ഉണ്ടായിരുന്നിട്ടുണ്ടാകാം  എന്നാണ് എന്റ്റെ ഒരു നിഗമനം.. എന്നാൽ സകലച്ചരാചാരങ്ങളെയും  സൃഷ്ടിച്ച ശേഷം ഏറ്റവും ഒടുവിലായി മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു. എന്തുകൊണ്ട് ദൈവം മനുഷ്യനെ ആദ്യം തന്നെ സൃഷ്ടിച്ചില്ല. ഒരു ചിന്തകന്റ്റെ ഭാവന ഇങ്ങനെയാണ്. ദൈവം മനുഷ്യനെ ആദ്യം സൃഷ്ടിച്ചുരുന്നുവെങ്കിൽ മറ്റു സൃഷ്ടികളൊന്നും നേരെ ചൊവ്വേ നടക്കില്ലയിരുന്നുവത്രേ. മനുഷ്യൻ അതിനൊക്കെ അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നെനെ. എല്ലാത്തിനെയും സൃഷ്ടിച്ചു ഒടുവിൽ  ദൈവം മനുഷ്യനെ സൃഷ്ടിച്ച്  സകലത്തിന്മേലും വാഴുവാനുള്ള  അധികാരം നല്കി. തമ്പുരാന്റ്റെ  ഹൃദയത്തിലെ ആഴമേറിയ നിഗമനം ഒന്ന് ചിന്തിച്ചു നോക്കിക്കേ.. മനുഷ്യനെ ദൈവം അത്രമാത്രം വലിയ ഉദ്ധേശത്തോടെയാണ്  സൃഷ്ടിച്ചത്. ദൈവത്തിന്റ്റെ  സ്നേഹത്തിൻറ്റെ  ആഴം അത്രമാത്രം ആയിരുന്നു.എന്നാൽ മനുഷ്യൻ അത് ഗ്രഹിക്കാതെ പിശചിന്റ്റെ തന്ത്രത്തിൽ കുടുങ്ങിപോയി. ഒരിക്കലും ചെയ്യരുതെന്ന് ദൈവം പറഞ്ഞതിന് വിപരിതമായി ചെയ്താൽ ദൈവത്തെപ്പോലെ നിങ്ങൾ ആകും എന്ന  പിശാചിന്റ്റെ വാക്കിൽ  മനുഷ്യൻ വീണുപോയി. തൽഫലമായി  തോട്ടത്തിൽ നിന്നും മനുഷ്യൻ പുറത്തായി. ദൈവം മനുഷ്യനെ ശപിച്ചു. ഇവിടെ പിശാചിനു  കൊടുക്കുന്ന ശാപം വളരെ ശ്രദ്ധേയമാണ്. നീ ഉരസുകൊണ്ട്  ഗമിച്ചു നിൻറ്റെ  ആയുഷ്ക്കാലം ഒക്കെയും  പൊടി തിന്നും . ദൈവം മനുഷ്യനെ   പൊടിയിൽ നിന്നും ഉണ്ടാക്കി.ഇവിടെ ദൈവം പിശാചിനെ ശപിക്കുന്നതിൽ  നിന്നും ഒരു കാര്യം വ്യക്തമാണ്. ഭൂമിയിൽ  ഇന്ന് മനുഷ്യനെ വിഴുങ്ങുവാൻ പിശാചു അലറുന്ന സിംഹം പോലെ ഊടാടി  സഞ്ചരിക്കുകയാണ്. പൊടിയിൽ നിന്നും ഉണ്ടാക്കിയ മനുഷ്യനെ തിന്നുവാൻ…..ലോകവും അതിന്റ്റെ മോഹങ്ങളും ലോകതിനധീനമയത് എന്തും  പിശാചിന്റ്റെതാണ്. ദൈവ പൈതലിനെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത് വേര്പാടാണ്. നാം തിരിച്ചരിയണ്ടിയതായ പ്രധാന വസ്തുത പിശാചിന്റ്റെ സ്വാധീന വലയത്തിൽ നിന്നും ദൈവ മക്കൾ വേർപെട്ട്  പരിശുദ്ധയാത്മാവിന്റ്റെ സാന്നിധ്യ വലയത്തിൽ എപ്പോഴും   നാം  ജീവിക്കണം എന്നുള്ളതാണ്.അതുകൊണ്ട് ക്രിസ്തുവിൽ മരിച്ചു അടക്കപ്പെട്ടു ഉയിർത്തവരായ നാം ഇനിയും ഭൂമിയിൽ  ഉള്ളതല്ലഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ. ഭൂമിയും ആയി ഏറ്റവും അടുപ്പമുള്ള സമയത്ത് പിശാചിന് നമ്മെ വിഴുങ്ങുവാൻ എളുപ്പമാണ് മറിച്ച്  യെഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കുംഅവർ കഴുകനെപ്പോലെ ചിറകടിച്ചു പറന്നുയരും എന്ന  അവസ്ഥയിലാണ് എങ്കിൽ ഭൂമിയിൽ  നിന്നും നിൻറ്റെ കാൽപാദങ്ങൾ ഉയർന്നിരിക്കുമ്പോൾ  നിലത്ത്  ഗമിക്കുന്ന പിശാചിന് നിന്നെ തൊടുവാൻ പോലും കഴിയുകയില്ല. ഈ മർമ്മം  വലിയത്.

          പരിശുദ്ധാത്മവിന്റ്റെ  സാന്നിധ്യം വേണമെന്ന് ആഗ്രഹിക്കുന്നവർ ഈ കാലത്ത് വിരളം ആയിരിക്കുന്നു എന്ന  വസ്തുത ദുഖത്തോടെ പറയട്ടെ. തങ്ങളുടെ കഴിവുകളുടെ ശ്രെഷ്ട്ടതയെ ഉയർത്തിക്കാട്ടി എല്ലാരും എന്തിന്റ്റെ ഒക്കെയോ പുറകെ പായുന്നു. നമ്മുടെ കഴിവുകൾക്കപ്പുരമുള്ള  ഒരു പരിശുദ്ധ ആത്മാവിന്റ്റെ  സാനിദ്ധ്യത്തെ തിരിച്ചറിയട്ടെ. ദൈവ വചനം ഇപ്രകാരം പറയുന്നുജടത്താൽ ജനിച്ചത്‌ ജഡവും ആത്മാവിനാൽ ജനിച്ചത്‌ ആത്മാവും ആകുന്നു. യേശു പറഞ്ഞു ഞാൻ നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ എന്നിൽ വസിക്കുന്നു എന്നും എൻറ്റെ  ആത്മാവിനാൽ നിങ്ങൾ അറിയും. ആത്മാവിൽ ജനനവും ആത്മാവിൽ ജീവിതവും ഉണ്ടാകണം. യോഹന്നാൻ 10:1 ൽ  കാണുന്നുആമേൻ ആമേൻ ഞാൻ നിങ്ങളോട് പറയുന്നു ആടുകളുടെ വാതിലിലുടെ  കടക്കാത്തവൻ  കള്ളനും കവർച്ചക്കാരനും  ആകുന്നു. യേശു നല്ല ഇടയാൻ ആകുന്നു. ആടുകൾ  അവൻറ്റെ  ശബ്ദം കേൾക്കുന്നു . അവ അകത്തു കയറുകയും പുറത്തു പോകുകയും മേച്ചിൽ പുറം കണ്ടെത്തുകയും ചെയ്യുന്നു. ആത്മാവിൽ നടത്തപെടുന്നവൻ  അകത്തു കയറുകയും പുറത്തു പോകുകയും മേച്ചിൽ പുറം കണ്ടെത്തുകയും ചെയ്യും. അവൻ ഇടയന്റ്റെ ശബ്ദം കേൾക്കും. ലോകത്തിന്റ്റെ  ശബ്ധത്തിൽ നിന്നും മാറി ദൈവ ശബ്ദം കേൾക്കാൻ  തയ്യാറാകണം. നാം എപ്പോഴും  ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നവർ  ആണ്. ലോകത്തിലെ ആശ്രയം അല്ല മറിച്ച്  ക്രിസ്തുവിൽ നിറഞ്ഞിരിക്കുന്ന അനുഭവം.അവിടെ ഒന്നിനും കുറവില്ല.  യോഹന്നാന്‍ 3:8 ല്‍ കാണുന്നു, കാറ്റ് ഇഷ്ട്ടമുള്ളടത്തെക്ക് ഊതുന്നു: അതിന്റ്റെ ശബ്ദം നീ കേള്‍ക്കുന്നു:എങ്കിലും അത് എവിടെ നിന്നും വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല. ആത്മാവില്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു. കാറ്റ് ഉണ്ടെന്നുള്ളത് ഒരു സത്യമാണ് നാം അതിന്റ്റെ ശബ്ദം കേള്‍ക്കുന്നു അതിന്റ്റെ ചലനം അറിയുന്നു. പക്ഷെ അതിനെ സ്പര്‍ശിക്കുക സാധ്യമല്ല . അതിനെ കൈകാര്യം ചെയ്യുവാനോ ഉറ്റു നോക്കുവാനോ സാധ്യമല്ല. മനുഷ്യര്‍ക്ക്‌ അതില്‍ യാത്ര ചെയ്യുവാനും സാധ്യമല്ല. അതിനെ തുലാസില്‍ അളക്കുവാന്‍ സാധ്യമല്ല. ചിറകു വിരിച്ച പക്ഷികള്‍ പോലെ മേഖങ്ങള്‍ ഓടിപോകുന്നത് എത്രനേരം വേണമെങ്കിലും നിങ്ങള്‍ക്ക്നോക്കി നില്‍ക്കാം എന്നാല്‍ അവയെ പറത്തുന്ന കാറ്റ് നിങ്ങള്‍ക്ക് അദൃശ്യമാണ് കൊടുംകാറ്റില്‍ തിരകള്‍ കൊപത്തോട് അടിച്ചുയരുന്നത് നിങ്ങള്‍ക്ക് കാണാം എന്നാല്‍ അവയെ അടിച്ചുയര്‍ത്തുന്ന കാറ്റിനെ കാണുന്നില്ല. ആത്മാവില്‍ ജനിച്ചവന്‍ ആര്‍ക്കും തടയാന്‍ പറ്റാത്ത ഒരു പ്രവാഹം പോലെയാണ് അവന്‍ ശക്തിയോടെ മുന്നോട്ടു പോകും ആരും അറിയുന്നുമില്ല.

                                                 പിശാചിനാല്‍ പരീക്ഷിക്കപെട്ടവനായ യേശു എല്ലാ പരീക്ഷകളെയും അതിജീവിച്ച ശേഷം ആത്മാവിന്റ്റെ ശക്തിയോടെ ഗലീലക്ക് മടങ്ങി എന്ന് വായിക്കുന്നു . കാറ്റ് ശക്തിയോടെ ചില പ്രദേശങ്ങളെ ലക്ഷ്യമാക്കി അടിക്കാറുണ്ട്. വന്‍ വൃഷങ്ങള്‍ കടപുഴകി വീഴാറുണ്ട്‌. ആത്മാവിന്‍റെ ശക്തി ആര്‍ജവിക്കുന്നതിനുള്ള ഒരു പരീക്ഷ കാലഖട്ടം ഉണ്ടാകും. എന്നാല്‍ ജയാളിയായി ദൈവ നിയോഗത്തോട്‌ കൂടി ദൈവം ചിലയിടതെക്ക് നിന്നെ അയക്കും, അവിടെ ചില വന്‍ വൃഷങ്ങള്‍ വീഴും.കാറ്റ് ഒരു പ്രദേശത്തെ മുഴുവനും സ്പര്‍ശിച്ചു കടന്നു പോകുന്നപോലെ ആത്മ നിയോഗം ഉള്ളവന്‍ ചെല്ലുന്നിടത്ത് അവന്‍ നിമിത്തം ദേശം ഇളകും. യോശുവ 2:9 ല്‍ വായിക്കുന്നു, യെഹോവ ഈ ദേശം നിങ്ങള്‍ക്ക് തന്നിരിക്കുന്നു, നിങ്ങളെയുള്ള ഭീതി ഞങ്ങള്ടെമേല്‍ വീണിരിക്കുന്നു, ഈ ദേശത്തിലെ നിവാസികള്‍ എല്ലാം നിങ്ങളുടെ നിമിത്തം ഉരുകിപോകുന്നു എന്ന് ഞാന്‍ അറിയുന്നു.രൂത്ത് 1:19 ല്‍ കാണുന്നു , അങ്ങനെ അവര്‍ രണ്ടു പേരും ബെത്ലഹേം വരെ നടന്നു , അവര്‍ ബേതലഹേമില്‍ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി. പട്ടണങ്ങളെ ഇളക്കുന്ന ആത്മ ശക്തിയുടെ പ്രദര്‍ശനങ്ങള്‍ എന്നിലുടെയും നിന്നിലുടെയും ഉണ്ടാകട്ടെ. ലോകത്തിന്റ്റെ സ്വാധീന വലയത്തില്‍ പോകുന്ന ഒരുവന്‍ ഇത് ഗ്രഹിക്കുന്നില്ല. വീണ്ടും ജനിക്കാത്തവനു അവന്റ്റെ ഇന്ത്രിയങ്ങള്‍ കൊണ്ട് അത് ഗ്രഹിക്കാന്‍ കഴിയില്ല. അവന്റ്റെ ബുദ്ധി ശക്തിയോ വിദ്യാഭ്യാസമോ ആ രഹസ്യം ഗ്രഹിപ്പാന്‍ സഹായകമല്ല. അതുകൊണ്ട് പ്രിയമുള്ളവരേ പരിശുദ്ധ ആത്മാവിന്റ്റെ സാനിധ്യത്തിനു വിരോധമായി ലോകത്തിന്റ്റെ സ്വാധീനങ്ങള്‍ നിങ്ങളെ തളര്‍ത്തുന്ന അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ സമര്‍പ്പണത്തോടെ പിതാവായ ദൈവത്തോട് അപേക്ഷിച്ചാല്‍ നിശ്ചയമായും അതില്‍ നിന്നും പുറത്തു വരുവാന്‍ കഴിയും. ലോകത്തിന്റ്റെ സ്വധീനങ്ങളോട് വിട പറഞ്ഞ്പരിശുദ്ധ ആത്മാവിന്റ്റെ അത്യന്തവും അഗാധവും ശ്രെഷ്ടവുമായ സാന്നിധ്യതിലേക്ക് മടങ്ങി വരുവാന്‍ നമുക്ക് ഉത്സാഹിക്കാം. നമ്മെ മറ്റൊരു നിലനില്‍ക്കുന്ന തലത്തിലേക്ക് അത് ഉയര്‍ത്തും. ദൈവം അനുഗ്രഹിക്കട്ടെ …….

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.