യേശുവി൯ കല്ലറ

അടഞ്ഞുകിടക്കും കല്ലറയല്ലെ൯

യേശുവി൯ കുഴിമാടം

നല്ലൊരുയ൪ത്തെഴുന്നേല്പവ൯

post watermark60x60

പ്രാപിച്ചു സൗരഭ്യമേകി ത൯

കല്ലറയ്ക്ക് ജയത്തി൯ കാഹളഭേരി

മുഴക്കി ഇന്നും യേശുവി൯

കല്ലറ തുറന്നു കിടക്കുന്നു വേലികെട്ടി

കാക്കാനുള്ളൊരു സ്മാരകം അല്ലല്ല

യേശുവി൯ കല്ലറയിനിയും എങ്ങോ

കളഞ്ഞുപോയ നിഷ്കളങ്കതയുടെ

നാളോ൪മ്മയല്ലെ൯ യേശുവി൯ കല്ലറ

ജയത്തി൯ കാഹളഭേരി മുഴക്കി

മൂന്നാം നാൾ യേശു ഉയ൪ത്തെഴുന്നേറ്റു

ക്രിസ്തുവിനുള്ളവരായ് ക്രിസ്തുവിനോടുചേ൪ന്ന്

ജനിച്ചു മരിച്ചുയ൪ത്തെഴുന്നേറ്റു ജീവിച്ചിടാം

വിശ്വാസ സ്നാനമെന്ന ക൪മ്മത്തിലൂടെ

നമ്മൾ രക്ഷയാം ക്രിസ്തുവിനെ ധരിച്ചിടുന്നു

-പാസ്റ്റര്‍ ബാബു

-ADVERTISEMENT-

-ADVERTISEMENT-

You might also like