Women in Church and Society | ലേഖനം : സ്ത്രികള്‍ സഭയിലും സമൂഹത്തിലും !

ക്രൈസ്തവ ലോകത്തില്‍ പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍ ഒന്നാന്ന്‍ ‘പരദേശി മോക്ഷയാത്ര’. ആ പുസ്തകത്തിന്റെ രചിതാവായ ജോണ്‍ ബെന്നിയന്‍ യേശുക്രിസ്തുവിന്റെ രക്ഷയിലേക്കു കടന്നുവരുവാനിടയായത് ചില സഹോദരിമാരുടെ പ്രാര്‍ത്ഥന ശ്രവിച്ചതുമൂലമാണ്. പരസ്യഗോഷണമോ പ്രഹാസനങ്ങളോ കൂടാതെ ക്രൈസ്തവ വനിതകളുടെ എളിയ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്ക്‌ ആശ്വാസമായ സംഭവങ്ങള്‍ ഇനിയുമേരെയുണ്ട്. ക്രിസ്തു അനേകര്‍ക്ക്‌ ആശ്വാസമായി തീര്‍ന്നതുപോലെ തന്റെ സഭയും മറ്റുള്ളവര്‍ക്ക് ഒരു ആശ്വാസമാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു.

ക്രിസ്തുവിനു മാത്രമേ മറ്റുള്ളവരെ ആകര്ഷിക്കുവാനും, ആശ്വസിപ്പിക്കുവാനും കഴിയുകയുള്ളൂ അതിനാല്‍ ക്രിസ്തു, സഭയാം നാം ഓരോരുത്തരിലും വസിക്കണം. സ്ത്രിയുടെ തല പുരുഷന്‍ എന്നിരിക്കെ, പൊതുവേ നമ്മുടെ സഭ ശുശ്രുഷകളില്‍ സ്ത്രികള്‍ക്കുള്ള സ്വതന്ത്രകുറവ് കാണപ്പെടാരുണ്ട്‌ മാത്രവുമല്ല ചിലര്‍ വിമര്‍ശിക്കുകയും ചെയുന്നത് കേട്ടിട്ടുണ്ട്. ക്രിസ്തുവിന്റെ ഐഹികജീവിതകാലത്ത് ബേഥാന്യയില്‍വെച്ച് ഒരു സ്ത്രി വിലയേറിയ പരിമിള തൈലം തന്റെ തലയില്‍ ഒഴിച്ചപോള്‍ ചുറ്റുമുള്ളവരുടെ വിമര്‍ശനത്തിനു യേശുവിന്റെ മറുപടി “ലോകത്തില്‍ എങ്ങും , ഈ സുവിശേഷം പ്രസങ്ങിക്കുന്നിടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഓര്‍മ്മക്കായി പ്രസ്താവിക്കും ” (മത്തായി 26 : 13) എന്നായിരുന്നു . ദൈവത്തിനായി തങ്ങളുടെ വിലപെട്ടെതെല്ലാം കൊടുക്കുമ്പോള്‍ വിമര്‍ശിക്കുന്ന ലോകത്തില്‍ അവയെ ഗന്യമാകാതെ നാം ദൈവിക നെന്മകളുടെ സുഗന്ധവ്യഞ്ജന ഈ ലോകത്തില്‍ പകരപെടുംബോള്‍ ദൈവം നമ്മെയും വിലമതിക്കുവാന്‍ ഇടയാകും. സഭയിലും സമൂഹത്തിലും സ്ത്രികളുടെ പ്രവര്‍ത്തനങ്ങളെ സാദാ വീക്ഷിക്കുന്നവരാണ് ഏറിയപങ്കും.
നല്ല മൂല്യങ്ങളെ ഉള്‍ക്കൊണ്ട്‌ സാമൂഹ്യ ജീവിയായി മാറുമ്പോള്‍ സമൂഹം അദാരിക്കും എന്നതില്‍ ഇരുപക്ഷമില്ല. സ്ത്രികള്‍ക്ക് സമൂഹം കല്‍പ്പിച്ച ചില അനാവിശ്യ അതിര്‍വരമ്പുകള്‍, സഭയുടെ വേര്‍പാടും കൂടിയാകുമ്പോള്‍ പലരും യേശുവിലേക്ക് ആകര്‍ഷിക്കപെടുന്നതിനു വിലങ്ങുതടിയായിമാറുകയാണ്. എന്നാല്‍ പരിമിളതൈലം പൂശിയ സ്ത്രിയെ ആദരിച്ചും, പാപിനിയായ സ്ത്രിയെ കല്ലെരിയുവാന്‍ അനുവധികാതെ അവളുടെ പാപം മോചിക്കയും,ചുങ്കകാരാനായ സക്കയികൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത യേശുവിന്റെ മനോഭാവം നമ്മില്‍ ഉണ്ടാകണം. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വങ്കരങ്ങളെ ചെയ്തെടുക്കുവാന്‍ കഴിയും .ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ പലവിതത്തിലുള്ള ധര്‍മ്മങ്ങള്‍ ചെയ്തെടുക്കുവാന്‍ ദൈവത്താല്‍ നിയോഗിക്കപെട്ടവര്‍ ലിംഗവെത്യസമെന്നെ പങ്കാളികളായി മാറുമ്പോയാണ് സഭയുടെ പ്രവര്‍ത്തനം സുഗമാകുന്നത്. യേശുവില്‍ നിന്നും സഭയിലേക്ക് പകരപെടുന്ന ആശ്വാസം സഭയില്‍ നിന്നും സമൂഹത്തിലേക്ക് പകരപെടുമ്പോള്‍ സമൂഹം ആശ്വാസത്തിന്റെ ഉറവിടമായ ക്രിസ്തുവിങ്കലേക്ക് കടന്നുവരുവാനിടയാകും.
– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.