ഭാവന:നമ്മൾ പരിധിക്കു പുറത്തോ? | ജോ ഐസക്ക് കുളങ്ങര

പതിവിലും നേരത്ത തന്നെ അന്ന് കർത്താവ് ഉറക്കം ഉണർന്നു, വളരെ കാലത്തേ ആഗ്രഹം ആയിരുന്നു ഭൂമിയിൽ ഒരു ആരാധനാ കൂടണം എന്ന് ഉള്ളത്, അത് കൊണ്ട് തന്നെ നേരത്തെ അസിസ്റ്റന്റ് ദൂതനെ വിളിച്ചു കാര്യം പറഞ്ഞു ഇന്ന് ഞാൻ ഭൂമിയിൽ ഒരു പള്ളിയിൽ ആണ് ആരാധനയ്ക് പോകുന്നത് അത് കൊണ്ട് നീ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് നോക്കിക്കോണം എന്ന് പറഞ്ഞേല്പിച്ചു. അലക്കി വെച്ച ഒരു വെള്ള ഉടുപ്പും ഇട്ടു ആദ്യ വണ്ടി തന്നെ പിടിച്ചു ഭൂമിയിലേക്കു, സൈഡ് സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ട കർത്താവ് താൻ ഭൂമിയിലെ ആരാധന കൂടുന്നതിന്റെ ആവേശം ഒട്ടും കുറയാതെ ഫേസ്ബുക്കിൽ ഒരു കുറിപ് അങ്ങ് ഇട്ടു”

?traveling to earth feeling excited?

കുറെ കാലമായി ഒരു നാടൻ ആരാധന കൂടിയിട്ടു, ഇതെല്ലം ഓർത്തു ഇരുന്നു കർത്താവ് പതിയെ ഒരു കൊച്ചു മയകത്തിലേക് വഴുതിവീണു,,
കുറെ നേരത്തെ യാത്രക്കു ശേഷം വണ്ടി ഭൂമിയിൽ എത്തി എന്നത് ബസ്  കണ്ടക്ടറുടെ അലറിച്ചയും ബസ്സസ്റ്റാന്റിലെ അനൗൺസ്മെൻഡും കേട്ടപ്പോ മനസിലായി. ഒരു ചെറു കോട്ടുവായി  ഇട്ട്‌ ബസ് ഇറങ്ങി നേരെ വെച്ച് പിടിച്ചു അടുത്തുള്ള പള്ളിയിലേക്ക് അപ്പോ നേരം ഏതാണ്ട് 10 മണി. സൺ‌ഡേ സ്കൂൾ കഴിഞ്ഞെന്നു തോന്നുന്നു. പിള്ളേരെല്ലാം പുറത്തു ഉണ്ട് , പാസ്‌റ്റർ സ്റ്റേജിലും ഒന്ന് രണ്ട് അപ്പച്ചന്മാരും അമ്മച്ചിമാരും പിൻ സീറ്റിൽ ഇരിപ്പുണ്ട്. സാദാരണ 10 മണിക് യോഗം തുടങ്ങും എന്നാണ് എന്റെ അറിവിൽ, ഇവിടിപ്പോ എന്താണാവോ? ന്തയാലും വന്നു  എല്ലാം കണ്ടു കേട്ടെ പോകുന്നുള്ളു മനസ്സിൽ ഉറപ്പിച്ചു.. അങ്ങനെ 10.30 ഓകെ അയപ്പോളേക്കും ഏതാണ്ട് ഓകെ സഭ നിറഞ്ഞിരിക്കുന്നു. പ്രാർത്ഥിച്ചു ആരാധനാ തുടങ്ങാം എന്ന് പറഞ് പാസ്റ്റർ  അന്നത്തെ പരിപാടിക്ക് തുടക്കം ഇട്ടു. കൊള്ളാം  അത് കഴിഞ്ഞുള്ള പരിപാടി ആയിരുന്നു മോനെ പരിപാടി. യൂവജനങ്ങളായ നമ്മുടെ പയന്മാരുടെ വക നല്ല ഒന്നതരം ഡിജെ വർഷിപ്പ്. അതും സ്വർഗം താന് ഇരിങ്ങിവരും എന്നൊന്നും പറഞ്ഞപോരാ ഇടിഞ്ഞു വീഴും എന്നെങ്കിലും പറയണം.. പാട്ടു പാടുന്നതാണോ ‌ പെയ്‌പിടിച്ചതാണോ എന്ന് എനിക്ക് പോലും മനസിലായില്ല. എങ്കിലും ഒരു ഓളം ഉള്ളത് കൊണ്ട് ഇരുന്നു ബോർ അടിച്ചില്ല. പിന്നെ അങ്ങോട്ട് പ്രേബോധനം ആയി പ്രസംഗം ആയി ഒന്നും പറയേണ്ട കിടിലം എന്ന് പറഞ്ഞ കിടിലം. താൻ ഒഴികെ  നീതിമാൻ വേറെ ആരും  ഇല്ല എന്നപറഞ്ഞ് പ്രസംഗിച്ച അച്ചായൻ കെട്ടിരുന്നവരുടെ മുഴുവൻ പിരാകും വാങ്ങിക്കൂട്ടി. അതിനു ശേഷം നട്ടാൽ കുരുകാത്ത നുണയും വെച്ചുള്ള ഓരോരോ സാക്ഷ്യങ്ങളും കേട്ടപ്പോ ശെരിക്കും വയറു നിറഞ്ഞു. പാസ്റ്ററുടെ  പ്രസംഗത്തിനിടയിൽ ചുമ്മാ ഒന്ന്  കണ്ണുഓടിച്ചപ്പോ അത് കേട്ടിരുന്നു മൊബൈലിൽ candy crush  കളിക്കുന്നവരെയും. വാട്സ്ആപ്പിൽ ചാറ്റുന്ന ചെറുപ്പകാരേം, അടുത്തിരിക്കുന്ന ആളുടെ ചെവി കടിച്ചുതിന്നുന അമ്മയിമാരേം, deuro flex മെത്തയിൽ കിടന്നാൽ പോലും ഇത്രേം സുഖം കിട്ടില്ല  എന്ന് തോന്നും പോലെ ഇരുന്നു ഉറങ്ങുന്നവരേം കണ്ടു ശെരിക്കും കിളിപോയി.

എല്ലാം കഴിഞ്ഞു അവസാനം 5min പൊതുകമ്മറ്റി ഉണ്ട് എന്ന് പറഞ്ഞിരുന്നപോ ഞാൻ ഇത്രേം കരുതിയില്ല. ആരാ പറഞ്ഞേ നമ്മുടെ നിയമസഭയിൽ ആണ് ഏറ്റവും കൂടുതൽ പ്രേശ്നവും അലമ്പും എന്ന്. ഇതൊക്കെ നോക്കുമ്പോ അവരെ ഓകെ പൂവിട്ടു പൂജിക്കണം..
എല്ലാം കണ്ടു ഉള്ളിന്റെ ഉളളിൽ വളരെ വിഷമത്തോടെ ആ പടി ഇറങ്ങുമ്പോൾ കർത്താവ് ചിന്തിച്ചു  ഇതാണോ ഞാൻ വീണ്ടെടുത്ത എന്റെ ജനം?, ഇവരെ ആണോ സ്വന്ത ജനം വിശുദ്ധ വംശം എന്ന് വിളിക്കേണ്ടത്? പണ്ട് ഞാൻ എടുത്ത ആ ചാട്ടവാർ ഒരിക്കൽ കൂടി എടുത്ത്  എന്റെ ആലയം ശുദ്ധമാകേണ്ട സമയം അടുത്തിരിക്കുന്നു. നിറുങ്ങിയ ഹൃദയവുമായി സ്വർഗത്തിൽ തിരിച്ചെത്തി ദൂതന്മാരോട് കാര്യം പറയുമ്പോൾ അവിടുത്തെ ഫേസ്‌ബുക്കിൽ വീണ്ടും ഒരു സ്റ്റാറ്റസ് കണ്ടു. “visited earth.? Feeling heartbroken?

NB.കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം..

(ജോ ഐസക്ക് കുളങ്ങര)

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.