പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡഗ്ലസ് ജോസഫ്

സി ബി എസ് ഇ 10, 12 ബോർഡ് എക്സാം മാർച്ച് 9 മുതൽ. കേരള എസ്. എസ് ൽ സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 8 മുതൽ, ചെറിയ ക്ലാസ്സുകളിൽ സ്കൂൾ ഫൈനൽ എക്സാം നടക്കുന്നു പരീക്ഷാ തയാറെടുപ്പിനു എക്സാമിനു തലേന്ന് എന്തു ചെയ്യണം ? പരീക്ഷ എഴുതുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ? എത്ര നല്ല ഭക്ഷണം ആയാലും തുരുമ്പു പാത്രത്തിൽ വിളമ്പിയാൽ ആരും കഴിക്കാൻ തയാറാവില്ല. അതുപോലെ തന്നെയാണ് എത്ര നല്ലവണ്ണം പഠിച്ചാലും അത് ഭംഗിയായി എഴുതിയില്ലെങ്കിൽ മാർക്ക് കിട്ടില്ല. ശരിയായ പ്രസന്റേഷൻ ഇല്ലാത്തതിനാൽ മിടുക്കരായ കുട്ടികൾക്കു പോലും 5 മുതൽ 10 വരെ മാർക്ക് നഷ്ടപ്പെടുന്നു ചില പ്രായോഗിക നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
പരീക്ഷയുടെ തലേന്ന്
# ഒരു അതിവേഗ റിവിഷൻ നടത്തണം . വായിക്കുമ്പോള് പ്രധാനപ്പെട്ട പോയിന്റുകള് കുറിച്ചുവയ്ക്കുന്നുണ്ടാവുമല്ലോ. ഒന്നു കൂടെ പ്രധാന പോയിന്റുകൾ വായിക്കണം.
# പരീക്ഷാ ഹാളിൽ മറ്റു കുട്ടികളിൽ നിന്ന് വായ്പ്പ വാങ്ങുന്നവരെ ഈ ലേഖകൻ കണ്ടിട്ടുണ്ട് ഇത് ഒഴിവാക്കണം പരീക്ഷയുടെ തലേന്ന് തന്നെ പരീക്ഷക്കു വേണ്ട സാമഗ്രികൾ ഒരു പൗച്ചില് ഇട്ട് കൂടെ കൊണ്ടുപോവണം. പെന്സി ൽ, സ്കെയി ൽ, റബ ർ, കട്ട ർ, ഇന്സ്ട്രുമെന്റ് ബോക്സ്, പേന തുടങ്ങിയവയെല്ലാം കരുതണം. പരീക്ഷ എഴുതാനുള്ള പേനയ്ക്കു പുറമെ ഒന്നു രണ്ടു പേനക ൾ വേറെയും വേണം. ഒരു വാച്ചും വേണം. ഒരു ബോട്ടിലില് ശുദ്ധജലം കരുതുക.
# പരീക്ഷാ കാലയളവിൽ കുട്ടികളുടെ ആരോഗ്യം, ഭക്ഷണം എന്നിവയില് പ്രത്യേകം ശ്രദ്ധിക്കണം. അമിത ഭക്ഷണവും അല്പ ഭക്ഷണവും അനാരോഗ്യത്തിന് കാരണമാവും. പോഷകസമൃദ്ധമായ ഭക്ഷണം നല്കണം. വെള്ളം കുടിക്കാന് നന്നായി പ്രോത്സാഹിപ്പിക്കണം പച്ചക്കറികളും പഴങ്ങളും കൂടുതല് ഉപയോഗിക്കണം. കൊഴുപ്പു കൂടിയതും വറുത്തതുമായ ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം.
# ദൈവത്തോടു പ്രാര്ഥിക്കുക. പ്രാര്ഥന ആത്മ വിശ്വാസം കൂടും. കുടുംബ പ്രാർത്ഥന പരീക്ഷയുടെ പേരു പറഞ്ഞു ഒഴിവാക്കരുത് . താൻ പാതി ദൈവം പാതി എന്നല്ലേ ചൊല്ല്.
# പരീക്ഷയുടെ തലേന്ന് ഉറക്കം ഇളച്ചു പഠിക്കരുത്. ആവശ്യത്തിന് ഉറങ്ങുന്നതിനും വിശ്രമിക്കുന്നതിനും സമയം ക്രമീകരിക്കണം . ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പഠനം വിപരീത ഫലമാണുണ്ടാക്കും.
# പരീക്ഷ ദിനങ്ങളിൽ ചെറിയ വ്യയാമങ്ങൾ ചെയ്യുന്നത് ഊര്ജസ്വലതയും ഉന്മേഷവും സൃഷ്ടിക്കും. അല്പം നടക്കുകയോ, യോഗയോ മറ്റു ലഘു വ്യായാമവും നടത്തുന്നത് നല്ലതാണ്.
# പരീക്ഷ ദിനങ്ങളിൽ കുട്ടികളുടെ ടെൻഷൻ കൂട്ടുന്ന മട്ടിൽ മാതാപിതാക്കൾ സംസാരിക്കരുത് കുട്ടികള്ക്ക് എല്ലാവിധത്തിലുള്ള സ്നേഹവും പരിചരണവും മാതാപിതാക്കള് നൽകേണ്ട സമയമാണിത്. തന്റെ വളര്ച്ചയിലും ഉയര്ച്ചയിലും പഠനപ്രവര്ത്തനങ്ങളിലും സഹായിക്കാന് മാതാവും പിതാവും തന്നോടൊപ്പമുണ്ട് എന്ന വിശ്വാസം ഉള്ളിലുള്ള കുട്ടിക്ക് ആത്മവിശ്വാസത്തോടുകൂടി പഠിച്ച് പരീക്ഷ നന്നായി എഴുതാനാവും. മറ്റുകുട്ടികളുമായുള്ള താരതമ്യപ്പെടുത്തലുകൾ പാടില്ല.
# പരീക്ഷയ്ക്കുശേഷം വീട്ടില് എത്തുന്ന കുട്ടിയെ ചോദ്യ ശരങ്ങൾ കൊണ്ട് നേരിടരുത് . എഴുതി കഴിഞ്ഞ പരീക്ഷയുടെ പോസ്റ്റ് മോർട്ടം കൊണ്ട് ഒരു പ്രയോജനവും കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാല് മതി. ഏതെങ്കിലും പരീക്ഷ വളരെ പ്രയാസം ഉള്ളതായി കുട്ടി പറഞ്ഞാൽ അവരെ ആശ്വസിപ്പിക്കുകയും വേണം

# മനസിൽ നിന്നും എല്ലാ നെഗറ്റീവ് ചിന്തകളെയും ആട്ടിയോടിക്കുക. . ആത്മവിശ്വാസം ഉന്നതിയിലേക്കു നയിക്കും. ‘ഞാന് എന്തായാലും പരീക്ഷ പാസാവും, എ പ്ലസ് നേടും എന്ന് സ്വയം പറയുക.
# അര മണിക്കൂര് നേരത്തേ തന്നെ പരീക്ഷാ ഹാളിനരികില് എത്തുക. ഓടിക്കിതച്ചു പരീക്ഷയ്ക്കെത്തരുത്.
# ‘First Impression is the best impression’ എന്നാണല്ലോ ചൊല്ല് ഉത്തരപേപ്പര് മൂല്യനിര്ണയം നടത്തുന്നയാൾക്ക് ഒറ്റ നോട്ടത്തിൽ നല്ല അഭിപ്രായം തോന്നുന്ന ഉത്തരമെഴുതേണ്ടത്. ശരിയുത്തരം വൃത്തിയിലും വെടിപ്പായും എഴുതുന്നത് മൂല്യനിര്ണയം നടത്തുന്നയാളില് സംതൃപ്തിയുണ്ടാക്കും.
# ഒരു സ്കെയിൽ കൈയ്യിൽ കരുതുക . മെയിൻ പോയിന്റ് , സബ് പോയിന്റുകൾ ഇവ അണ്ടർ ലൈൻ ചെയ്യണം
# പരീക്ഷയുടെ പേരും രജിസ്റ്റര് നമ്പറും മറ്റും ശ്രദ്ധയോടെ തെറ്റിക്കാതെ എഴുതണം.
# എഴുതിത്തുടങ്ങുമ്പോള് തന്നെ ഉത്തരക്കടലാസില് പേജ് നമ്പര് ഇട്ടുപോവാന് മറക്കരുത്.

# ചോദ്യപേപ്പര് വായിക്കുമ്പോള് തന്നെ നന്നായി ഉത്തരം അറിയുന്ന ചോദ്യങ്ങളുടെ നേരെ ടിക്ക് ചെയ്യണം. അവയ്ക്കുള്ള ഉത്തരം ആദ്യപേജുകളില് എഴുതുക.
# ഉത്തരപേപ്പറില് നന്നായി മാര്ജിന് വരയ്ക്കണം. മാര്ജിന് വരയ്ക്കുന്നതില് പിശുക്ക് വേണ്ട. കൂടുതലും ആവേണ്ട.
# എഴുതിയത് തെറ്റിപ്പോയാല് അതിന്റെ പുറത്ത് കുത്തിവരച്ച് വികൃതമാക്കരുത്. ഒരു വരി തെറ്റിയതാണെങ്കില് അതിനു മുകളിലൂടെ ഒരു വര വരയ്ക്കുക. ഒരു പാരഗ്രാഫ് തെറ്റിപോയെങ്കി ൽ ക്രോസ്സ് ആയി വരക്കുക
# തന്നിട്ടുള്ള മാര്ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങള്ക്ക് ഉത്തരമെഴുതേണ്ടത്. രണ്ടു മാർക്കിന്റെ ചോദ്യത്തിന് ഒരു പേജ് ഉത്തരം എഴുതിയ പേപ്പറുകൾ ഈ ലേഖകൻ കണ്ടിട്ടുണ്ട് .എട്ടു മാര്ക്കിന്റെ ചോദ്യത്തിന്റെ ഉത്തരം വിശദമായി എഴുതണം
# ലെറ്റർ, സ്പീച്, കോൺവെർസേഷൻ തുടങ്ങിയ ചോദ്യങ്ങളുടെ ലേഔട്ട്
മുന്കൂട്ടി പഠിച്ചുവയ്ക്കണം. ലേഔട്ട് മാത്രം എഴുതിയാലും കുറച്ചു മാർക്ക് ലഭിക്കും.
# പരീക്ഷ എഴുതിക്കഴിയുമ്പോള് അവസാനം അഞ്ചോ പത്തോ മിനിറ്റ് സമയം ബാക്കിയുണ്ടായിരിക്കണം. ഉത്തരക്കടലാസ് മൊത്തത്തില് ഓടിച്ചുനോക്കാനും എഴുതാതെ വിട്ട ഉത്തരങ്ങള് എഴുതാനും ഈ സമയം ഉപകരിക്കും.
# പരീക്ഷയിൽ മാർക്ക് നേടാൻ കള്ളത്തരം കാട്ടരുത് . മാൽ പ്രാക്ടീസ് (malpractice) പിടിക്കപ്പെട്ടാൽ അതു ഭാവിയെ ബാധിക്കും
# എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം എഴുതണം. ചില ചോദ്യങ്ങള്ക്കുള്ള ഉത്തരം നിങ്ങള്ക്ക് അറിയില്ലെങ്കിലും ചോദ്യത്തിലെ ചില വാചകങ്ങളോട് ബന്ധപ്പെട്ടഎന്തെങ്കിലും എഴുതിവയ്ക്കുക. പേപ്പര് നോക്കുന്നയാൾ അര മാർക്കോ,ചിലപ്പോൾ ഒന്നോ രണ്ടോ മാർക്ക് തരും..
# ഫോര്മുലകളും മറ്റും ഓര്ത്തുവയ്ക്കാനുള്ള കുറുക്കുവഴികള് സ്വീകരിക്കാം. ഉദാഹരണത്തിന് ‘My very efficient mother just served us noodles’. എന്ന കോഡ് വാചകം ഗ്രഹങ്ങളുടെ ( PLANETS ) പേര് പഠിക്കാൻ സഹായിക്കും

– ഡഗ്ലസ് ജോസഫ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.