ലേഖനം: മുള്‍പടര്‍പ്പിനപ്പുറത്തു | ബിനു വടക്കുംചേരി

ഭാവിയുടെ ശൂന്യതയിലും, നമ്മുടെ ജീവിതത്തിലെ ചുട്ടുപൊള്ളുന്ന മരുഭൂമി അനുഭവത്തിനിടയിലും നാം ദൈവമുഖത്തേക്ക് നോക്കിയാല്‍ നന്മക്കായുള്ള ശുഭ ഭാവിയുടെ അസാധാരണമായ ‘കത്തുന്ന മുള്‍പടര്‍പ്പു’ പോലെയുള്ള കാഴ്ചകള്‍ കാണും

 

ഭാവിയെക്കുറിച്ചുള്ള ആകുലതയില്‍ ഭരണം കൈക്കലാക്കവാന്‍ നെട്ടോട്ടമോടുന്ന യെരുബ്ബലിന്റെ (ഗിദയോന്‍) മകനായ അബിമേലേക്ക്. അതിനായി അമ്മയുടെ സഹോദരങ്ങളെ വശികരിച്ചും, തുബുകെട്ടവരും നിസാരന്മാരയവരെയും കൂലിക്ക് വാങ്ങി അവരുടെ നായകത്വം സ്വീകരിച്ചും സ്വന്തം സഹോദരങ്ങളെ കൊന്നും ശേഖോമിന്റെ സഖ്യം പിടിച്ചു കരുവേലത്തിങ്കല്‍വെച്ച് രാജാവായി അബിമേലേക്ക്. സഹോദരങ്ങളെ കൊല്ലുനതിനിടയില്‍ രക്ഷപെട്ട യോഥാം ഇതെല്ലേം കേട്ടിട്ടു ഗെരിസ്സീം മലമുകളില്‍ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു ,

“പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാൻ പോയി; അവ ഒലിവു വൃക്ഷത്തോടു: നീ ഞങ്ങൾക്കു രാജാവായിരിക്ക എന്നു അതിന്നു ഒലിവു വൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു. പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു. പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു. മുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു. പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപടർപ്പിനോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു. മുൾപടർപ്പു വൃക്ഷങ്ങളോടു: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്നു എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.”

അര്‍ഹതയില്ലാത്ത സ്ഥാനങ്ങള്‍ മോഹിച്ചു ചെയ്തു കൂട്ടിയ പാതകതനിമിത്തം തിരികല്ലിനാല്‍ തലയോടു തകര്‍ക്കപെട്ടപ്പോള്‍ അനീതി പ്രവര്‍ത്തിച്ചവന്റെ ഭാവി സ്വപനങ്ങള്‍ പര്യവസാനിച്ചു .

സത്യത്തിന്നു വേണ്ടി എല്ലാം ത്യജിച്ചു ദൈവിക പ്രവര്‍ത്തിക്കള്‍ക്കായി നിലകൊണ്ടിരുന്ന പിതാക്കന്മാരുടെ തലമുറകള്‍ സ്വന്തം ഭാവി സുരക്ഷിതപെടുത്തുവാന്‍ ഭരണത്തിന്റെ സിംഹാസനങ്ങള്‍ക്കായി ദ്രിഷ്ട്ടി പതിക്കുമ്പോള്‍ ഇന്നത്തെ ആത്മീയസഭയുടെ തുന്നുകളായ ദേവദാരുക്കള്‍ മുല്‍പടര്‍പ്പിലെ തീയാല്‍ വെന്തുരുക്കാന്‍ നോക്കുന്ന ഒരു പറ്റം ആളുകള്‍! ഇത്തരത്തിലുള്ള അഭിമേല്യകൂട്ടങ്ങള്‍ പെരുകിയാലും ദൈവം തന്റെ സഭയെ പണിയും അതിനെ ജയിക്കാന്‍ ഒരു പാതാള ഗോപുരങ്ങൾക്കും കഴിയുകയില്ല.

കഴിഞ്ഞകാലത്ത് തന്റെ ആരോഗ്യവും, സൗന്ദര്യം ഒന്നുമല്ല എന്ന് തിരിച്ചറിഞ്ഞ മിഥ്യന്യ അനുഭവത്തിലൂടെ ദൈവമുഖത്തേക്കു നോക്കിയപ്പോള്‍ തന്‍റെ അമ്മായിയപ്പന്റെ ആടുകള്‍ മേയിച്ചുകൊണ്ടിരുന്ന മോശ മരുഭൂമിക്കു അപ്പുറത്തേക്കുള്ള യാത്രയില്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു, ‘വെന്തുപോകാതെ കത്തുന്ന മുള്‍പടര്‍പ്പു‘.

മോശ ആകാംഷയോടെ അടുത്തു ചെന്നപ്പോള്‍ താന്‍ നില്‍ക്കുനത് വിശുദ്ധസ്ഥലമാകയാല്‍ ചെരുപ്പ് അഴിച്ചുമാറ്റുവാന്‍ ദൈവം കല്‍പ്പിച്ചു. തുടര്‍ന്ന് ദൈവത്തിന്റെ സ്വന്തം ജനതയെ നയിക്കുവാനുള്ള നിയോഗം ലഭിക്കുകയുമുണ്ടായി.
മനുഷ്യന്റെ കഴിവുകള്‍ ഒന്നുമല്ല എന്നാല്‍ ദൈവം പ്രര്‍വര്‍ത്തിച്ചാല്‍ അസാധ്യങ്ങളെ സാധ്യമാക്കുവാന്‍ കഴിയും.

യിസ്രേല്‍ മക്കളുടെ ഭാവി ഫറവോന്റെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാന്‍ വിക്കനായ മോശക്കു ദൈവത്താല്‍ സാധ്യമായപ്പോള്‍ തന്റെ ജീവിതത്തിലെ സ്വർണ ലിപികളാൽ എഴുതപെട്ട ഒരു കാലമായി മാറി.

ഭാവിയുടെ ശൂന്യതയിലും, നമ്മുടെ ജീവിതത്തിലെ ചുട്ടുപൊള്ളുന്ന മരുഭൂമി അനുഭവത്തിനിടയിലും നാം ദൈവമുഖത്തേക്ക് നോക്കിയാല്‍ നന്മക്കായുള്ള ശുഭ ഭാവിയുടെ അസാധാരണമായ ‘കത്തുന്ന മുള്‍പടര്‍പ്പു‘ പോലെയുള്ള കാഴ്ചകള്‍ കാണും, ദൈവിക ശബ്ദം കേള്‍ക്കും. അത് നമ്മുടെ ജീവിതത്തിന്റെ വേദനകളും, ശൂന്യതകളും അകറ്റുന്ന ഭാവിയുടെ തുടക്കം, ദൈവത്തിനായി നാം ഉപയോഗിക്കപെടുന്ന സുവര്‍ണ്ണ കാലഘട്ടം!

കത്തുന്ന മുള്‍പടര്‍പ്പിലെ തീയാല്‍ നവയുഗ സഭയുടെ തുന്നുകളായ ദേവദാരുക്കള്‍ നശിപ്പിക്കുവാന്‍ നോക്കുന്ന അഭിമേല്യര്‍ കപടആത്മീയതയുടെ ജഡിക പ്രവര്‍ത്തികള്‍ പുറത്തെടുത്തു സമീപഭാവിയില്‍ വന്‍വീഴ്ചയിലേക്കുള്ള യാത്രയിലാണ്. എന്നാല്‍ ‘വെന്തുപോകാതെ കത്തുന്ന മുള്‍പടര്‍പ്പില്‍’ നിന്നും ദൈവിക ദര്‍ശനവും, നിയോഗവും പ്രാപിച്ച ഒരു ചെറുകൂട്ടം ദൈവത്തിന്റെ സഭയെ നിത്യതയിലേക്ക് നയിക്കും.

മനുഷ്യരുടെ ചിന്തകള്‍ എപ്പോളും ഈ ലോകത്തില്‍ തന്നെ ആകും. ഭാവിയെകുറിച്ചുള്ള അകുലതയില്‍ പലപ്പോഴും സ്വന്തം ഉത്തരവാദിത്വംപോലും വിസ്മരിക്കപെട്ടുപോകുന്നു .
നശ്വരമായ ലോകത്തെ അല്ല അനശ്വരമായ ഒരു നിത്യതയിലേക്ക് നയിക്കാനാണ് നമ്മെ കുറിച്ചുള്ള ദൈവിക വിചാരങ്ങൾ. “എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളുമല്ല “(യെശയ്യാവ് : 55 8).

വചനത്തിൽ നിന്ന്: ‘മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു. അവന്റെ കാലടികാളോ യഹോവ ക്രമപെടുത്തുന്നു” – സദൃശ്യം 16:9

– ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.