ലേഖനം:തലമുറകളെ ഓർത്ത് കരയുക | ജെ പി വെണ്ണിക്കുളം

അടുത്തയിടെ ഒരു മാതാവ് ഗദ്ഗദത്തോടെ പറഞ്ഞത്; ‘ഞാൻ എന്റെ മകളെ അന്യ നാട്ടിൽ വിട്ടു പഠിപ്പിക്കില്ല’, അവളെ വിടുന്നത് പോലെ തിരികെ കിട്ടിയില്ലെങ്കിലോ’.ഇതുപോലെ വിതുമ്പുന്ന ധാരാളം അമ്മമാർ നമ്മുടെയിടെയിലുണ്ട്. വളരെ പ്രതീക്ഷയോടെയാണ് മക്കളെ ഉപരിപഠനത്തിനായി അന്യനാടുകളിൽ അയയ്ക്കുന്നത്. എന്നാൽ നരാധമന്മാരുദെ നീരാളിപ്പിടുത്തത്തിൽ കൗമാരക്കാർ ഞെരിഞ്ഞമരുകയാണ്. മാതാപിതാക്കളുടെ എന്തെല്ലാം സ്വപ്നങ്ങളാണ് ഇവിടെ അസ്തമിക്കുന്നത്.
മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും കുട്ടികൾ പലപ്പോഴും ഓർക്കാറില്ല;മക്കളെ അവർ എത്രമാത്രം സ്നേഹിക്കുന്നു എന്നും. അവരുടെ സ്നേഹത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ശരിയും തെറ്റും മനസിലാക്കി തരേണ്ട പ്രായത്തിൽ മാതാപിതാക്കൾ അടുത്തില്ലാതെ വളരുന്നതും ദോഷം ചെയ്യുന്നുണ്ട്.`കുഞ്ഞിനു ജന്മം നല്കി ദിവസങ്ങൾക്കുള്ളിൽ ജോലിക്കായി മറുനാട്ടിലേക്ക് ചേക്കേറുന്നവർ മക്കൾക്ക്‌ സ്നേഹം തടയുകയാണോ? പിതാവിന്റെയോ മാതാവിന്റെയോ സ്നേഹം അറിയാതെ വളരുന്ന അവർക്ക് പലപ്പോഴും പോക്കറ്റ് മണിയോട് മാത്രമാണ് സ്നേഹം.
നഴ്സിംഗ് പഠനത്തിനാണ് രൂത്തിനെ (പേര് യദാർത്ഥമല്ല) ബംഗ്ലൂരിൽ കൊണ്ട് വിട്ടത്.സ്വന്ത നാട്ടിൽ നിന്നുതന്നെ ഒരു സുഹൃത്തിനെ ലഭിച്ചപ്പോൾ അവൾ അത്യധികം സന്തോഷിച്ചു. പഠനത്തിൽ സമർഥയായ രൂത്ത് മേരിയുടെ സ്വഭാവ ദൂഷ്യം അറിഞ്ഞത് വളരെ വൈകിയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ, അവൾ ഒരുക്കിയ ചതിക്കുഴിയിൽ വീണപ്പോൾ.
മേരിക്ക് മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നും സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും അറിഞ്ഞപ്പോൾ അവൾ ഞെട്ടി. ഒരു ദിവസം മേരി അവളുടെ ആാൻ സുഹൃത്തായ അരുണിന്റെ ബർത്ത്ഡേ പാർട്ടിക്കായി രൂത്തിനെകൂടി കൊണ്ടുപോയി. കൂടുകാരി അവളെ അരുണിന്റെ മുറിയിൽ എത്തിച്ചത് മാത്രം ഓർമയുണ്ട്. പിന്നീടാണ് അവൾക്കു മനസിലായത് തന്റെ ചാരിത്ര്യം നഷ്ടപെട്ടെന്ന്. കൂട്ടുകാരന്റെ വിശ്വരൂപമാണ് അന്നവൾക്ക് കാണേണ്ടിവന്നത്. ഹോസ്റ്റലിൽ ചെന്ന ഉടനെ രൂത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷെ പരാജയപ്പെട്ടു. ആരോ വലിച്ചിഴക്കുംപോലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിൽ എത്തിയപ്പോഴാണ് മാതാപിതാക്കൾ എല്ലാം അറിയുന്നത്. ആകെ തകർന്നവളായി മുറിയില നിന്നും പുറത്തിറങ്ങാതെ ഇരിക്കുകയാണ് അവളിപ്പോൾ.
ഇതുപോലെ എത്രയോ സംഭവങ്ങൾ ദിവസവും നടക്കുന്നുണ്ട്. എല്ലാം നാം അറിയുന്നില്ലെന്ന് മാത്രം. ഒരിക്കൽ സംഭവിച്ച പിഴവ് മൂലം എല്ലാം തകർന്നെന്നു അവർ ചിന്തിക്കുന്നു. സംഭവിക്കാനുള്ളതു സംഭവിച്ചു, ഇനി പറഞ്ഞിട്ടെന്തുകാര്യം? അവരെ ഉപദേശിക്കേണ്ട സമയത്ത് ചെയ്യാതെ അബദ്ധങ്ങളിൽ ചെന്ന് ചാടിയിട്ടു ദുഖിക്കുകയോ?
നമ്മുടെ സഭകളിൽ നിന്നും ഉപരിപഠനത്തിന് അന്യനാടുകളിലേക്ക് പോകുന്ന കുട്ടികൾക്ക് ശക്തമായ ബോധനം നല്കി വേണം അയയ്ക്കാൻ.അവരുടെ ചലനങ്ങൾ ശ്രദ്ധിക്കാൻ ഇപ്പോഴും ആവില്ലെങ്കിലും അവരെക്കുറിച്ച് അന്വേഷിക്കാൻ സാധിക്കണം. അവർ എന്തുചെയ്യുന്നു എന്നും അവരുടെ സുഹൃത്തുക്കൾ ആരൊക്കെ എന്നും അറിയണം. അവരെ ശ്രദ്ധിക്കുന്ന കണ്ണുകൾ നാലുപാടും ഉണ്ടെന്നുവന്നാൽ ഒരുപരിധിവരെ തെറ്റിപോകാൻ സാധ്യതയില്ല. സഭയ്ക്കും ഇവരെക്കുറിച്ച് വലിയ പ്രതീക്ഷ വേണം. നല്ല ഭാവനാന്തരീക്ഷത്തിൽ വളർന്ന കുട്ടികളാരും തെറ്റിപോകില്ല എന്ന് അന്ധമായി വിശ്വസിക്കേണ്ട. തങ്ങളെ ശ്രദ്ധിക്കാൻ ആരും ഇല്ലല്ലോ എന്ന തോന്നലാണ് പല കുഴപ്പങ്ങളിലും അവരെ കൊണ്ട് ചാടിക്കുന്നത്. ദൈവ വചനം ഉള്ളിലുണ്ടെങ്കിൽ അത് അവരോടു സംസാരിച്ചുകൊണ്ടിരിക്കും. പ്രാർഥനയും വചനധ്യാനവും ശീലമാകാൻ പഠിപ്പിക്കുക. ദൈവവുമായുള്ള നിരന്തര കൂട്ടായ്മ പാപത്തോട് എതിർത്തുനില്ക്കാൻ കറുത്ത് പകരും. ദൈവ ദാനമായ ജീവിതം അശുദ്ധമാക്കയില്ല എന്ന് തീരുമാനിച്ചു ജീവിക്കാൻ അവരെ പ്രാപ്തരാക്കണം. അങ്ങനെയായാൽ ലോകത്തിന്റെ ഇതു കോണിൽ പോയാലും ദൈവേഷ്ടമല്ലാത്തതൊന്നും സംഭവിക്കാതിരിക്കാൻ നട്ടെല്ലോടെ നിൽക്കാനാകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.