കഥയും കാര്യവും: കാക്കയുടെ കൂട്ടില്‍ കുയിലിന്‍റെ മുട്ട
“വിരിയേണ്ടവന്‍ ഏതു കുപ്പയില്‍ കിടന്നാലും വിരിയും” എന്ന തലക്കെട്ടോടെ താന്‍ കുപ്പയില്‍ വലിച്ചെറിഞ്ഞ ആ മുട്ട വിരിഞ്ഞതു ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
പണ്ട് മുതല്‍ക്കെ കുയിലിന് ഒരു സ്വഭാവുണ്ട്, കാക്കയുടെ കൂട്ടില്‍ മുട്ടയിടുക. എന്നാല്‍ ഇപ്പോഴത്തെ ഒരു ന്യൂ ജനറേഷന്‍ കാക്കയെ പറ്റിക്കാന്‍ പറ്റുമോ?
ക്രാ… ക്രാ…. ബാല്യം മുതലേ മുത്തശ്ശി കാക്കകള്‍ പറഞ്ഞു കൊടുത്ത കഥകളില്‍ ന്യൂ ജനറേഷന്‍ കാക്കകളെ വേദനിപ്പിച്ച കഥയായിരുന്നു തങ്ങളുടെ കൂട്ടില്‍ മുട്ടയിടുന്ന കുയില്‍. നാളുകള്‍ കടന്നുപോയി,
ഈ കഥ മറകാത്ത ഒരു കാക്ക മുട്ടയിടുവാന്‍ തുടങ്ങി. വളരെ കരുതിയായിരുന്നു കാക്ക മുട്ടയിട്ടിരുന്നത്. ആരും പെട്ടെന്ന് കാണാത്ത സ്ഥലത്ത് കൂട് ഉണ്ടാക്കുകയും കൂടാതെ താന്‍ ഇടുന്ന മുട്ടകള്‍ക്ക് ഒരു അടയാളവും വെച്ചു.
പതിവുപോലെ താന്‍ പുറത്ത് പോയി വന്നതും മുട്ടകള്‍ ഓരോന്നായി എണ്ണിനോക്കുവാന്‍ തുടങ്ങി. കണക്കുകള്‍ തെറ്റിപോയ കാക്ക വീണ്ടും എണ്ണി നോക്കി. ശരിയാകുന്നില്ല.
സംശയം പൂണ്ട് കാക്ക മുട്ടകളില്‍ താന്‍ വച്ചിരുന്ന അടയാളങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി…. അവസാനം
തന്റെതല്ലാത്ത ഒരു മുട്ട കിട്ടി. സൂക്ഷ്മാമായി പരിശോധിച്ചപ്പോള്‍ അത് കുയിലിന്‍റെ മുട്ട തന്നെ എന്ന് തിരിച്ചറിഞ്ഞു. വര്‍ഷങ്ങളായി തങ്ങളുടെ വര്‍ഗ്ഗത്തെ കബളിപ്പിക്കുന്ന ഈ മുട്ടയെ തന്‍റെ ഇരു കാലുകള്‍ കൊണ്ട്
പൊക്കിയെടുത്ത് ഒരു കുപ്പയില്‍ ഇട്ടു. പിറ്റേന്ന് ന്യൂ ജനറേഷന്‍ കാക്കകള്‍ക്ക് ബുദ്ധിയുണ്ട് എന്ന് തെളിയിച്ച ഈ കാക്ക ‘THE CROW TIMES’ വാര്‍ത്തപത്രത്തില്‍ നിറഞ്ഞുനിന്നു. (എന്നാല്‍ കഥ അവിടെ തീരുന്നില്ല…)

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം…
പതിവു പോലെ പുറത്തുപോയ ബുദ്ധിയുള്ള ന്യൂ ജനറേഷന്‍ കാക്ക ‘TIMES OF KUYIL’ എന്ന കുഴിലുകളുടെ പ്രഥമ വാര്‍ത്തപത്രികയിലെ ആ വാര്‍ത്ത കണ്ട് ഞെട്ടി..!
“വിരിയേണ്ടവന്‍ ഏതു കുപ്പയില്‍ കിടന്നാലും വിരിയും” എന്ന തലക്കെട്ടോടെ താന്‍ കുപ്പയില്‍ വലിച്ചെറിഞ്ഞ ആ മുട്ട വിരിഞ്ഞതു ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
പ്രിയരേ…
നമ്മെക്കുറിച്ച് ദൈവത്തിനു ഒരു പദ്ധതിയുണ്ടെങ്കില്‍ നാം ഏതു സാഹചര്യത്തില്‍ ആയാലും അത് വെളിപെട്ടു വരും. ഒരു പക്ഷെ അത് തടഞ്ഞുവെക്കാന്‍ മറ്റുള്ളവര്‍ക്ക് ആയേക്കാം. പക്ഷെ കൃത്യസമയത്ത്
വാഗ്ത്വത്തമുള്ളവനില്‍ അത് നിറവേറും… ദര്‍ശനത്തിന്‍റെ സമാപ്തി വന്നുചേരും!ആണ്‍കുഞ്ഞുങ്ങള്‍ ഓരോന്നായി വധിക്കുന്നതിന്നതിനിടയിലും ‘നിയോഗമുള്ള’ മോശ വളര്‍ന്നു….
കുടുംബക്കാര്‍ എല്ലാവരും ‘നീ കൊള്ളത്തില്ല…നീ നന്നാവില്ല…’ എന്ന് വിധി എഴുതി അപ്പന്‍റെ ആടുകള്‍ മേയിക്കാന്‍ കാട്ടില്‍ അയച്ചാലും ദാവിദ് രാജാവായി…
ദര്‍ശനങ്ങളുള്ള ജോസഫിനെ സ്വന്തം സഹോദരന്‍ പൊട്ടക്കിണറ്റിലിട്ടാലും ഒരു നാള്‍ ഈ സഹോദരര്‍ക്ക് അവന്‍ അധിപതിയായി…
അപ്പോസ്തലരുടെ ‘ശുശ്രുഷ ‘ അവസാനിക്കാതെ കാരഗൃഹ അനുഭവം വന്നാലും, കാരഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വിടുതല്‍ പ്രാപിക്കും…
ഒരു ക്രൂശുമരണത്തോടെ റോമന്‍ ഇബീരിയന്‍ മുദ്രയുള്ള കല്ലറയില്‍ അടക്കിയാലും മൂന്നാംനാള്‍ ഉയര്‍ക്കും എന്ന് പറഞ്ഞ ക്രിസ്തു ഉയര്‍ക്കുക തന്നെ ചെയ്യും…!
വാല്‍കഷ്ണം:
‘അഗതിയെ കുപ്പയില്‍ നിന്നും ഉയര്‍ത്തുന്നവനാണ് ‘നമ്മുടെ ദൈവം (1 സാമുവേല്‍ 2:8), ‘ദരിദ്രനെ കുപ്പയില്‍ നിന്നും ഉയര്‍ത്തുന്നവനാണ് ‘ നമ്മുടെ ദൈവം (സങ്കീ: 113:7)