ഖത്തർ തൊഴിൽ വീസ നടപടിക്രമങ്ങൾ ഇനി മുതൽ സ്വദേശത്ത് തന്നെ: പദ്ധതി അടുത്ത മാസം മുതൽ

News top-Advt 728 × 90px

ദോഹ: ഖത്തറിലേക്കുള്ള തൊഴിൽ വീസ നടപടിക്രമങ്ങൾ അതതു രാജ്യത്തു തന്നെ പൂർത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. ശ്രീലങ്കയിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. തുടർന്ന് ഇന്ത്യയുൾപ്പെടെ മറ്റ് ഏഴു
രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.

post watermark60x60

തൊഴിൽ വീസയിൽ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കൽ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴിൽ കരാർ ഒപ്പുവയ്ക്കൽ എന്നീ കാര്യങ്ങൾ അതതു രാജ്യത്തുതന്നെ പൂർത്തിയാക്കുന്നതാണു പദ്ധതി. സിംഗപ്പൂർ ആസ്ഥാനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഇതു സംബന്ധിച്ചു ഖത്തർ ആഭ്യന്തരമന്ത്രാലയം ധാരണയിലെത്തിയിരുന്നു.

ഇന്ത്യയിൽ കൊച്ചിയുൾപ്പെടെ ഏഴു സർവീസ് സെന്ററുകളാണുണ്ടാവുക. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ തൊഴിൽ വീസ
അനുമതി ലഭിക്കുന്നവർക്ക് ഈ സർവീസ് സെന്ററുകളിലെത്തി മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തൊഴിൽ കരാറിൽ ഒപ്പുവയ്ക്കാനും കഴിയും. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഭരണ വികസന, തൊഴിൽ, സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആഭ്യന്തരമന്ത്രാലയത്തിലെ വീസ സപ്പോർട്ട് സർവീസസ് വിഭാഗം സെമിനാർ സംഘടിപ്പിച്ചിരുന്നു.

- Advertisement -

You might also like
Comments
Loading...