ഓസ്റ്റിൻ വർഷിപ്പ് സെന്ററിന്റെ വാർഷിക കൺവൻഷൻ നവംബർ 6 മുതൽ

റൗണ്ട് റോക്ക്: ഓസ്റ്റിൻ വർഷിപ്പ് സെന്ററിന്റെ (Austin Worship Center) നേതൃത്വത്തിൽ നടക്കുന്ന വാർഷിക കൺവൻഷൻ 2026 നവംബർ 6, 7, 8 തീയതികളിൽ റൗണ്ട് റോക്കിൽ നടക്കും. “Encounter • Equip • Empower” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കൺവൻഷനിൽ വിവിധ ആത്മീയ ശുശ്രൂഷകൾ നടക്കും.

News Middle Advt Banner

റൗണ്ട് റോക്കിലെ 301 W Baghdad Ave, Building #2, Grand Ballroom, Round Rock, TX 78664 എന്ന വിലാസത്തിലാണ് സമ്മേളനം നടക്കുന്നത്. നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കൺവൻഷന് തുടക്കമാകും. നവംബർ 7 ശനിയാഴ്ച വൈകിട്ട് 6.30-നും നവംബർ 8 ഞായറാഴ്ച രാവിലെ 10-നും പ്രത്യേക സമ്മേളനങ്ങൾ ഉണ്ടായിരിക്കും.

പ്രശസ്ത ക്രൈസ്തവ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്തേര) ആണ് മുഖ്യ പ്രഭാഷകൻ. കൺവൻഷനിലെ ആരാധനാ ശുശ്രൂഷകൾ AWC Worship Team നയിക്കും.

ദൈവവചനത്തിലൂടെ വിശ്വാസികളെ ആത്മീയമായി ഉണർത്തുകയും ശക്തിപ്പെടുത്തുകയും ശുശ്രൂഷയ്ക്കായി ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്. ദൈവസാന്നിധ്യത്തിന്റെ അനുഭവത്തിനും ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിൽ ശക്തമായ മുന്നേറ്റത്തിനും സമ്മേളനം അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ ജെയിംസ് എബ്രഹാം,, സെക്രട്ടറി ബ്രദർ അലക്സ് ജോർജ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading