വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പ് ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ
ലണ്ടൻ: വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഗുഡ് ന്യൂസ് കൺവെൻഷൻ’ സെപ്റ്റംബർ 25 മുതൽ 27 വരെ ലണ്ടനിൽ നടക്കും. ട്രിനിറ്റി സെന്റർ, പ്രിൻസസ് അവന്യൂ, കിംഗ്സ്ബറി, ലണ്ടൻ, NW9 9JL ആണ് വേദി.

സെപ്റ്റംബർ 25-ന് വെള്ളിയാഴ്ചയും 26-ന് ശനിയാഴ്ചയും രാവിലെ 11 മണിക്കും വൈകിട്ട് 5.30നും യോഗങ്ങൾ നടക്കും. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 10.20ന് പ്രത്യേക യോഗം ഉണ്ടായിരിക്കും.
കൺവെൻഷനിൽ പാസ്റ്റർ പ്രിൻസ് തോമസ് മുഖ്യാതിഥിയായി പ്രസംഗിക്കും. വിവിധ ആത്മീയ ശുശ്രൂഷകളും ആരാധനയും ഉൾപ്പെടുന്ന സമ്മേളനത്തിലേക്ക് വിശ്വാസികൾക്കും കുടുംബങ്ങൾക്കും സ്വാഗതം.

- Advertisement -


Comments are closed.