ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് സെപ്റ്റംബർ 17 മുതൽ

ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് 2026 സെപ്റ്റംബർ 17, 18, 19 തീയതികളിൽ ഖത്തർ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നു (Church of God in Qatar Hall Building #2, IDCC Complex, Hall #4, Doha, Qatar)

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടന്റ് ഡോ. സുഷിൽ മാത്യു മുഖ്യ അഥിതി ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് ഖത്തർ നാഷണൽ ഓവർസീയർ പാസ്റ്റർ ജെൻസൻ ജോയ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

സമ്മേളന പരിപാടികൾ

വ്യാഴം, സെപ്റ്റംബർ 17: വൈകിട്ട് 7:00 മുതൽ 9:30 വരെ — റീജിയണൽ കോൺഫറൻസ്.

വെള്ളി, സെപ്റ്റംബർ 18: വൈകിട്ട് 5:00 മുതൽ 8:00 വരെ — ഖത്തറിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന.

ശനി, സെപ്റ്റംബർ 19: വൈകിട്ട് 7:00 മുതൽ 9:00 വരെ — മിനിസ്റ്റീരിയൽ ഓർഡിനേഷനും, ബൈബിൾ കോളേജ് ബിരിദധാരികളുടെ സർട്ടിഫിക്കറ്റ് വിതരണവും.

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയണൽ ക്വയർ അനുഗ്രഹീതമായ ആരാധനയ്ക്ക് നേതൃത്വം നൽകുന്നതാണ്. ചർച്ച് ഓഫ് ഗോഡ് റീജിയന്റെ നേതൃത്വത്തിൽ വിവിധകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഒരുക്കങ്ങൾ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. Pr. ജോസ് ബേബി കോൺഫറൻസിന്റെ ജനറൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

ഖത്തറിലെ ചർച്ച് ഓഫ് ഗോഡ് സഭകളിലെ ശുശ്രൂഷകരും,വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading