തിരുവല്ല ഡൂലോസ് തിയോളജിക്കൽ സെമിനാരിയിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

തിരുവല്ല: തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡൂലോസ് തിയോളജിക്കൽ സെമിനാരി, തിരുവല്ലയിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

News Middle Advt Banner

ദൈവവചനത്തിലും ദൈവശാസ്ത്രത്തിലും ആഴത്തിലുള്ള പഠനത്തിനും ശുശ്രൂഷയ്ക്കുള്ള സമഗ്രമായ പരിശീലനത്തിനുമായി വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.), ബാച്ചിലർ ഓഫ് തിയോളജി (B.Th.), സർട്ടിഫിക്കറ്റ് ഇൻ തിയോളജി (C.Th.) തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ തുടരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പഠനത്തിനുള്ള സൗകര്യം. ഡിപ്ലോമ ഇൻ തിയോളജി (2 വർഷം) കോഴ്‌സും ലഭ്യമാണ്.

ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി( DICPA), ബാച്ചിലേഴ്സ് ഇൻ കൗൺസിലിംഗ് സൈക്കോളജി (BCPA), പിജി ഡിപ്ലോമ കൗൺസിലിംഗ് സൈക്കോളജി എന്നീ കോഴ്സുകളും ലഭ്യമാണ്.

പ്രഗൽഭരും പരിചയസമ്പന്നരുമായ അധ്യാപകരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, വിശാലമായ ഡിജിറ്റൽ ലൈബ്രറി, മികച്ച അക്കാദമിക് പഠനാന്തരീക്ഷം, ശുശ്രൂഷാകേന്ദ്രിതമായ ദൈവശാസ്ത്ര പരിശീലനം എന്നിവ സെമിനാരിയുടെ പ്രത്യേകതകളാണ്. ഓൺലൈൻ Zoom ക്ലാസുകൾക്കും സൗകര്യമുണ്ട്.

പുതിയ ക്ലാസുകൾ സെപ്റ്റംബർ 14 തിങ്കളാഴ്ച ആരംഭിക്കും.

അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും +91 96304 26566, +91 96564 96520 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വെബ്സൈറ്റ്: www.doulosthiruvalla.com.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading