വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം

റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ മൂന്നാം ദിനം

കൊട്ടാരക്കര: വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണമെന്ന് അഡയാർ സെന്റർ പാസ്റ്റർ എസ്.ഏബ്രഹാം (ലാലു). ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. കോട്ടയം സെന്റർ പാസ്റ്റർ തോമസ് വൈദ്യന്റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ തിരുവനന്തപുരം സെന്റർ പാസ്റ്റർ ജേക്കബ് പോൾ പ്രസംഗിച്ചു.

News Middle Advt Banner

ഇന്ന് രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് യുവജന മീറ്റിംഗ്, 5.45 ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രാത്രി 10 ന് കാത്തിരിപ്പു യോഗം എന്നിവയും സമാപന ദിവസമായ നാളെ രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്റർറുകളിലെ 70 ൽ പരം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് ദൈവീക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

തിങ്കളാഴ്ച രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തുത്തുക്കുടി, നാസറേത്ത് എന്നി സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading