എക്സൽ വിബിഎസ് 2026 ഡയറക്ടേഴ്സ് ഗൈഡ് പ്രകാശനം ചെയ്തു

ചിങ്ങവനം: കുട്ടികൾക്കിടയിലെ പ്രമുഖ ബാലസുവിശേഷീകരണ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ 2026 വിബിഎസിന്റെ ഡയറക്ടേഴ്സ് ഗൈഡ് ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനിൽ പാസ്റ്റർ ആർ. എബ്രഹാം (ജനറൽ പ്രസിഡന്റ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ) പ്രകാശനം ചെയ്തു.

പ്രസ്തുത ശുശ്രൂഷയിൽ പാസ്റ്റർ ബിജു തമ്പി (ജനറൽ സെക്രട്ടറി, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ അനിൽ ഇലന്തൂർ (ഡയറക്ടർ, എക്സൽ മിനിസ്ട്രീസ്), ബ്രദർ. റോയി (മിഡിൽ ഈസ്റ്റ്, ന്യൂ ഇന്ത്യ ചർച്ച് ), ഡെന്നി ജോൺ (എക്സൽ പബ്ലിക്കേഷൻ) എന്നിവർ പങ്കെടുത്തു.

ബ്രദർ ജോബി കെ സി`മൈൽസ്റ്റോൺ’ (യെശയ്യാവ് 51:1) എന്ന വിബിഎസ് ചിന്താവിഷയം വിശദീകരിച്ചു. 15 ഭാഷകളിലൂടെ 5 ലക്ഷം കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കുക എന്ന ഈ വർഷത്തെ എക്സൽ വിബിഎസിന്റെ ദർശനത്തിന് റവ. തമ്പി മാത്യു, പാസ്റ്റർ ബിനു ജോസഫ്, പാസ്റ്റർ ഷിനു തോമസ്, പാസ്റ്റർ റിബി കെന്നത്ത്, ബ്രദർ ബെൻസൺ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.

ജനുവരി 26, 27 മാസ്റ്റേഴ്സ് ട്രെയിനിങ്ങും ഫെബ്രുവരി മുതൽ മാർച്ച് മാസം വരെ വിവിധ ഇടങ്ങളിൽ എക്സൽ വിബിഎസിന്റെ അധ്യാപക ട്രെയിനിങ്ങും നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading