ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും തൃശ്ശിലേരിയിൽ

വയനാട്: തൃശ്ശിലേരി ട്രൈബൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 12,13 (നാളെയും മറ്റന്നാളും ) തീയതികളിൽ ബൈബിൾ കൺവെൻഷൻ നടക്കും. ദിവസവും വൈകിട്ട് 6 ന് എം. എ. ഹാൾ ഓഡിറ്റോറിയം ഗ്രൗണ്ടിലാണ് പ്രോഗ്രാം.

മലബാർ ഗോസ്പൽ മെലഡി സംഗീത വിരുന്നൊരുക്കും. പാസ്റ്റർ ഇ. എം. തോമസിന്റെ അധ്യക്ഷതയിൽ ട്രൈബൽ മിഷൻ ഡിസ്റ്റിക് കോഡിനേറ്റർ വിസി ജേക്കബ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിക്കും.

പാസ്റ്റർ അനീഷ് കാവാലം മുഖ്യപ്രസംഗം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിജി, ബ്രദർ ജിനേഷ് തുടക്കിയവർ നേതൃത്വം നൽകും.

വാർത്ത: കെ.ജെ. ജോബ്, വയനാട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading