ഇവാൻജലിക്കൽ സഭ സൺഡേ സ്കൂൾ കേന്ദ്രീകൃത താലന്ത് പരിശോധന നാളെ

തിരുവല്ല: സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ പ്രവർത്തന ബോർഡിന്റെ നേത്യത്വത്തിൽ കേന്ദ്രീകൃത താലന്ത് പരിശോധന നാളെ (10/01/26) രാവിലെ 9.30 മുതൽ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് നടത്തും. പ്രിസൈഡിഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സൺഡേ സ്കൂൾ പ്രവർത്തന ബോർഡ് വൈസ് പ്രസിഡന്റ് റവ. ആർ.പി ബാബു അധ്യക്ഷത വഹിക്കും.

സഭയിലെ വിവിധ സെന്ററുകളിൽ നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് കേന്ദ്രീകൃത താലന്ത് പരിശോധനയിൽ പങ്കെടുക്കുന്നതെന്ന് സെക്രട്ടറി റവ. കെ.എസ് ജയിംസ് അറിയിച്ചു.

സമാപന സമ്മേളനം വൈകിട്ട് 4ന് ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും.സഭാ സെക്രട്ടറി റവ.സജി മാത്യു അധ്യക്ഷത വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading