കെസിസി ജില്ല ക്ലർജി കമ്മിഷൻ എക്യൂമെനിക്കൽ വൈദിക സംഗമം

പത്തനംതിട്ട:- കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി കെസിസി ജില്ലാ ക്ലർജി കമ്മിഷന്റെ നേതൃത്വത്തിൽ എക്യുമെനിക്കൽ വൈദിക സംഗമം 2025 ഡിസംബർ 17 ഉച്ചയ്ക്ക് 2 മണി മുതൽ മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിൽ വച്ച് നടത്തപ്പെടുന്നു. കെസിസി ജില്ല ക്ലർജി കമ്മീഷൻ പ്രസിഡന്റ് റവ. ജോർജ് മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യുന്നു.

കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ മാത്യു പി ജോസഫ് മുഖ്യ സന്ദേശം നൽകുന്നതുമാണ്. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, കെസിസി ജില്ലാ പ്രസിഡന്റ് വെരി. Rev. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, കെസിസി ക്ലർജി കമ്മീഷൻ സെക്രട്ടറി റവ എ ആർ നോബിൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നതും ആണ്. കെസിസിയുടെ അംഗസഭകളിലെ വൈദികർ ജില്ലാ ഭാരവാഹികൾ മീറ്റിംഗിൽ പങ്കെടുക്കുന്നു .
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് കെസിസി ക്ലർജി കമ്മീഷൻ ജില്ലാ രക്ഷാധികാരി വെരി. റെവ. നഥനയേൽ റമ്പാൻ, ജില്ലാ സെക്രട്ടറി ഫാദർ ഓ എം ശമുവേൽ, ജില്ലാ ട്രഷറർ റവ. ജോണി ആൻഡ്രൂസ്, ഫാ. പി വൈ ജെസ്സൻ, റെവ. സജു തോമസ് എന്നിവർ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading