ചർച്ച് ഓഫ് ഗോഡ് യു.കെ & ഇ.യു (മലയാളം സെക്ഷൻ) 18 മത് വാർഷിക കോൺഫ്രൻസ് ലിവർപൂളിൽ

ലിവർപൂൾ : ചർച്ച് ഓഫ് ഗോഡ് യു.കെ & ഇ.യു (മലയാളം സെക്ഷൻ) 18 മത് വാർഷിക കോൺഫറൻസ് ജൂലൈ 25, 26, 27 (വെള്ളി, ശനി, ഞായർ) തിയതികളിൽ കാർഡിനാൽ ഹീനാൻ ഹൈസ്കൂൾ, വെസ്റ്റ്ഡർബ്, ലിവർപൂൾ – L12 9HZ വച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. ജോ കുര്യൻ (UKCCM – DIRECTOR) പ്രാർത്ഥിച്ച് സമർപ്പിക്കുന്ന ഈ യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ ബനിസൻ മത്തായി(ചർച്ച് ഓഫ് ഗോഡ് നോർത്ത് വെസ്റ്റ് ഇന്ത്യ റീജിയനൽ ഓവർസീയർ, വേൾഡ് മിഷൻ റെപ്പപ്രസന്റിറ്റീവ്), ബ്രദർ അരുൾ വെല്സാമി, സിസ്റ്റർ ബിജി സിസിൽ ചീരൻ, ഡോ. ബ്ലെസ്സൺ മേമന എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. കോൺഫറൻസ് കൊയർ ആരാധനക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച വൈകിട്ട് 5.30 നും , ശനിയാഴ്ച്ച രാവിലെ 9.30 നും, ഉച്ചക്ക് 2 മണിക്കും, വൈകിട്ട് 5. 30നും പൊതുയോഗങ്ങൾ നടത്തപെടും. വിവിധ സെഷനുകളിലായി യുവജന സമ്മേളനം, സഹോദരി സമ്മേളനവും 2024 സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് ദാനവും നടക്കും. ഈ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ തോമസ് ജോർജ് (അസിസ്റ്റന്റ് ഡയറക്ടർ), പാസ്റ്റർ ബിജു ചെറിയാൻ ( സെക്രട്ടറി ), ബ്രദർ മാമൻ ജോർജ് (ട്രെഷറർ), പാസ്റ്റർ ക്രിസ് ടൈറ്റസ് (കോൺഫറൻസ് സെക്രട്ടറി), പാസ്റ്റർ റിജോയ് സ്റ്റീഫൻ (പബ്ലിസിറ്റി & മീഡിയ), പാസ്റ്റർ സന്തോഷ്‌കുമാർ (പ്രെയർ കോർഡിനേറ്റർ), പാസ്റ്റർ ബ്ലെസ്സൺ തോമസ് (യൂത്ത് കോർഡിനേറ്റർ), ബ്രദർ ബിനു യോഹന്നാൻ (സൺ‌ഡേ സ്കൂൾ – കോർഡിനേറ്റർ), സിസ്റ്റർ സുജ എ സജി (ലേഡീസ് കോർഡിനേറ്റർ), എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്തു കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. യു.കെ ക്ക് പുറമെ അയർലൻഡിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും ദൈവജനം ഈ സംഗമത്തിൽ പങ്കെടുക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading