ജീവിത നൊമ്പരത്തിലേക്ക് ആശ്വാസകനായി ഏതു യാമത്തിലും ദൈവം കടന്നു വരുമെന്ന പ്രത്യാശ നമ്മെ നയിക്കണം:റവ അനീഷ് ജോസഫ് കുമളി

KE NEWS DESK

കൊട്ടാരക്കര : ദൈവം നമുക്ക് ദാനമായി നൽകുന്ന സമയവും താലന്തുകളും ദൈവരാജ്യ വിപുലീകരണത്തിനായി തീരണമെന്ന് റവ അനീഷ് ജോസഫ് കുമളി പറഞ്ഞു. ഇവാൻജലിക്കൽ സഭ സൗത്ത് കേരള കൺവൻഷനിൽ രണ്ടാം ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. നമ്മുടെ ജീവിത നൊമ്പരത്തിലേക്ക് ആശ്വാസകനായി ഏതു യാമത്തിലും ദൈവം കടന്നു വരുമെന്ന പ്രത്യാശ ദൈനംദിന ജീവിതത്തിൽ നമ്മെ നയിക്കണം. വികാരി ജനറൽ റവ.സി.കെ.ജേക്കബ് അധ്യക്ഷനായി. സെക്രട്ടറി റവ.കെ.എസ്.ജെയിംസ്, റവ. ഒ.പി.പൗലോസ്, ഇവാ. ഷിബു കുമാർ,റവ ടോണി തോമസ് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന വർക്കേഴ്സ് കോൺഫറൻസിൽ സുവിശേഷ പ്രവർത്തന ബോർഡ് മുൻ സെക്രട്ടറി റവ വർഗ്ഗീസ് ഫിലിപ്പ്, സഭാ മുൻ ട്രഷറർ റവ.സജി മാത്യു,റവ.ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
റവ. തോമസ് മാത്യു,
റവ.ജിജോ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡയോസിഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.
ശനിയാഴ്ച രാവിലെ 10 ന് യുവജന സമ്മേളനം.യൂത്ത് യൂണിയൻ വൈസ് പ്രസിഡന്റ് റവ.ടോണി തോമസ് അധ്യഷത വഹിക്കും.
2ന് വാളകം ടൗണിൽ നടക്കുന്ന പരസ്യ യോഗത്തിൽ റവ.പ്രകാശ് മാത്യു പ്രസംഗിക്കും.
വൈകിട്ട് 6ന് നടക്കുന്ന യോഗത്തിൽ റവ.അനീഷ് ജോസഫ് ധ്യാന പ്രസംഗം നടത്തും.കൺവെൻഷൻ ഞായറാഴ്ച സമാപിക്കും.
രാവിലെ 8 ന്
സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും.10ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന ആത്മീയ സംഗമത്തോടെ കൺവെൻഷൻ സമാപിക്കും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ സമാപന സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading