ലിവർപൂളിൽ ഇവാ. ലോർഡ്സൻ ആന്റണി നയിക്കുന്ന സംഗീത സന്ധ്യ

ലിവർപൂൾ: യുണൈറ്റഡ് കിംഗ്‌ഡത്തിലെ മലയാളി ക്രിസ്ത്യൻ സമൂഹത്തിന് ആത്മീയ ഉണർവ്വ് പകരാൻ ബേഥേൽ പെന്തക്കോസ്‌തൽ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ആരാധനാ യോഗം ‘SOUNDS OF HEAVEN: A NIGHT OF PRAISE & WORSHIP’ നവംബർ 8ന് ലിവർപൂളിൽ നടക്കും. വെള്ളിയാഴ്‌ച വൈകുന്നേരം 5:30-ന് Renacer Hall-ൽ ആരംഭിക്കുന്ന യോഗത്തിൽ പ്രമുഖ സുവിശേഷപ്രവർത്തകരായ ഇവാഞ്ചലിസ്റ്റ് ലോർഡ്‌സൺ ആന്റണിയും പാസ്റ്റർ ലെനോ എബ്രഹാമും നേതൃത്വം നൽകും.

News Middle Advt Banner

ഇവാ. ലോർഡ്സൺ ആൻ്റണി ആരാധന നയിക്കും പ്രവാസ ജീവിതത്തിൻ്റെ വെല്ലുവിളികൾക്കിടയിൽ വിശ്വാസികൾക്ക് ആത്മീയ നവീകരണം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. യു.കെയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

“ഈ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് ആത്മീയ ഉണർവ്വ് അത്യാവശ്യമാണ്. ഈ യോഗം അതിനുള്ള ഒരു അവസരമായി മാറുമെന്ന് വിശ്വസിക്കുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading