ഐ.പി.സി. നോർത്തേൺ റീജിയൺ 55-ാമത് വാർഷിക കൺവൻഷൻ നാളെ മുതൽ

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 55-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നാളെ, സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്നതായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ ശുശ്രൂഷക സമ്മേളനവും പൊതുയോഗവും ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ. ഡി. എം.സി. കൺവെൻഷൻ സെന്ററിലും, ഞായറാഴ്ചത്തെ സംയുക്ത ആരാധന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ആഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക” (എബ്രായർ 6:12) എന്നുള്ളതാണ് ഈ വർഷത്തെ കൺവൻഷൻ തീം.
വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവമക്കളെ കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ധാരാളം ആളുകൾ സംബന്ധിക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ. രാജേന്ദ്ര ഡേവിഡ്, രാജസ്ഥാൻ, മുഖ്യ സന്ദേശം നൽകുന്നതായിരിക്കും. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.

ഇന്ത്യയിലും നേപ്പാളിലുമുള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി റീജിയന്റെ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading