ഐ.സി.പി.എഫ് കൊല്ലം ജില്ല ചാരിറ്റി വിഭാഗവും ഐ.പി.സി ഷാർജാ പി.വൈ.പി.എ യും ചേർന്ന് പഠനോപകരണം വിതരണം ചെയ്തു

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ജില്ല ചാരിറ്റി വിഭാഗവും ഐ.പി.സി ഷാർജാ പി.വൈ.പി.എ യും സംയുക്തമായി ചേർന്ന് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർധനരായ കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി, ആയൂർ – ചെറുവക്കൽ, കുണ്ടറ, പത്തനാപുരം, പുനലൂർ എന്നീ ഏരിയകളിലായി ഏകദേശം 380 ൽ പരം കിറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ഇറേസർ, ഷാർപ്പനർ തുടങ്ങിയവ അടങ്ങുന്ന പൗച്ച്, ഇൻസ്ട്രുമെൻ്റ് ബോക്സ് എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.