തോമസ് വർഗീസ് (അനിയൻ കുഞ്ഞ് -60) അക്കരെ നാട്ടിൽ
സൂററ്റ് (ഗുജറാത്ത്): സൂററ്റ് ടിപിഎം സഭാഗവും തോമസ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ തോമസ് വർഗീസ് (അനിയൻ കുഞ്ഞ് -60) സൂറത്തിൽ വച്ച് നിത്യതയിൽ ചേർക്കപെട്ടു.മെമ്മോറിയൽ സർവീസ് നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ സൂറത്ത് ടിപിഎം ചർച്ചിൽവച്ചു നടത്തപ്പെടും. മലയാളികളും അല്ലാത്തവരുമായ അനേക ചെറുപ്പക്കാർക്ക് സൂററ്റിലെ ടെക്‌സ്‌റ്റൈൽ മേഖലയിൽ ജോലി ലഭിക്കുന്നതിന് തന്റെ സോഫ്റ്റ്‌വെയർ കമ്പനി വഴി ഇടയായിട്ടുണ്ട്. തോമസ് വര്ഗീസ് ന്റെ പെട്ടെന്നുള്ള വേർപാട് സൂററ്റിലെ പെന്തകോസ്ത് സമൂഹത്തിനു മാത്രമല്ല മലയാളി സമൂഹത്തിനു തന്നെ ഒരു നഷ്ടമാണ്.
അടക്കശുശ്രുഷ സ്വദേശമായ കോട്ടയം കാനം ടിപിഎം ചർച്ചിൽവച്ചു 11നു (ചൊവ്വാഴ്ച) നടത്തപ്പെടും.
ഭാര്യ : റ്റി പി എം റാന്നി സെന്റർ മുണ്ടത്താനം പൗവത്തിൽ കുടുംബാംഗമായ ഷേർലി തോമസ്, മക്കൾ : ലിയ തോമസ്, ലിനോ തോമസ് ഇരുവരും U.K, മരുമക്കൾ : ജോസഫ് ജോൺ U.K, ജെമി ലിനോ സൂറത്ത്, കൊച്ചുമക്കൾ : വില്യം ജോസഫ്, ബ്യൂല തോമസ്.


- Advertisement -

Comments are closed.