ലേഖനം: സന്തോഷിപ്പിൻ, സന്തോഷിപ്പിൻ | ബ്ലെസ്സൺ വി ജോൺ

സന്തോഷം നൽകുന്നതും സന്തോഷിപ്പിക്കുന്നതുമായ അനവധി നിരവധി കാര്യങ്ങൾ ഇന്ന് നമ്മുക്ക് മുന്പിലുണ്ട്. സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എപ്പോഴും പോസിറ്റീവ് ആയിരിക്കും. മറ്റൊരു വിധത്തിൽ വിശേഷിപ്പിച്ചാൽ ദൃശ്യ സുഖം ,കർണ്ണ സുഖം , രുചികരം ഇതൊക്കെ ആണ് സന്തോഷം. ഏതെങ്കിലും വിഷയത്തിൽ നമുക്ക് ലഭിക്കുന്ന സംതൃപ്തിയിൽ ഉളവാകുന്ന വികാരം ആണ് സന്തോഷം.

സന്തോഷം കണ്ടെത്തുവാൻ സഹായിക്കുന്ന സാമൂഹിക സംഘടനകളും,പ്രസ്ഥാനങ്ങളും , പരിശീലനങ്ങളും ലഭ്യമായ ഒരു സമൂഹത്തിൽ ആണ് നാം എത്തി നില്കുന്നത് . ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഹാപ്പിനെസ്സ് പാഠ്യപദ്ധതി സ്കൂളുകളിൽ ആരംഭിച്ചിട്ടുണ്ട് .

നാം അതൃപ്തരാണ് എന്നാണു ഇതൊക്കെയും സൂചിപ്പിക്കുന്നത്. നമ്മുക്കുള്ളതിൽ ഒന്നും നമ്മുക്ക്
തൃപ്തി ലഭിക്കുന്നില്ല . ഒന്ന് നേടുമ്പോൾ തന്നെ അടുത്തതിലേക്ക് നമ്മുടെ മനസ്സ് ഓടി കഴിയും.

നമ്മുടെ കണ്ണും നമ്മുടെ ചെവിയും നമ്മുടെ ഹൃദയവും നമ്മുടേത് ആയിരിക്കുമ്പോൾ തന്നെ നമ്മുടേതല്ലാതെ തീർന്നിരിക്കുന്നു നമ്മുക്ക് നമ്മെ കാണാൻ പറ്റുന്നില്ല കേൾക്കാൻ പറ്റുന്നില്ല ,മനസ്സിലാക്കാൻ കഴിയുന്നില്ല . അതല്ലേ ഈ അതൃപ്തിയുടെ കാര്യം.
ഇന്നലത്തെ ഞാനും ,ഇന്നത്തെ ഞാനും ആരെന്നു മനസ്സിൽ ആക്കിയാൽ മാത്രം തീരുന്ന
ഒരു വിഷയം ആണിത്.
കൈ വിട്ടു പോയ നമ്മുടെ കണ്ണിനെയും ,കാതിനെയും ,ഹൃദയത്തെയും നമ്മെ കാണാൻ ,കേൾക്കാൻ ,മനസ്സിലാക്കാൻ നമ്മുക്ക് ഒരു പരിശീലനം വേണ്ടിയിരിക്കുന്നു.
സുഖ ദുഃഖ സമ്മിശ്രമാണ് മനുഷ്യ
ജീവിതം .ലോകത്തിൽ ലഭ്യമായ
ഒന്നിനും ഈ സത്യത്തെ ഇല്ലാതാക്കാൻ കഴിയുകയില്ല .

അപ്പോസ്തോലനായ പൗലോസ്
മനുഷ്യന്റെ ഈ ബലഹീനത അറിഞ്ഞു ഫിലിപ്പിയ സഭയ്ക്ക് എഴുതുമ്പോൾ ആവർത്തിച്ചു ആവർത്തിച്ച് സന്തോഷിപ്പിന്, സന്തോഷിപ്പിന് എന്ന് പറയുമ്പോൾ.
വ്യക്തമായി പറയുന്നു ക്രിസ്തുവിൽ സന്തോഷിപ്പിന് എന്ന് , അതെ സുഖദുഃഖ സമ്മിശ്രമായ ഈ മനുഷ്യ ജീവിതത്തിൽ സന്തോഷിക്കുവാൻ കഴിയുന്ന പരിശീലനം ക്രിസ്തുവിൽ ഉള്ള ജീവിതം മാത്രം ആണ് .

ഫിലിപ്പിയർ 1:21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.

ക്രിസ്തു യേശു നൽകുന്ന പ്രത്യാശ ഒന്ന് മാത്രം ആണ് കഷ്ടത്തിലും ,ദുഖത്തിലും ഒക്കെയും സന്തോഷിക്കാൻ പ്രാപ്തമാക്കുന്ന ഒരു മനുഷ്യ ജീവിതം.

ഫിലിപ്പിയർ1:29 അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.

മനുഷ്യന്റെ യാഥാർത്യമായ അതൃപ്ത
ജീവിതത്തിന്റെ പൂർണത ആണ് യേശു ക്രിസ്തുവിൽ ഉള്ള പുതിയ ജീവിതം അത് മനുഷ്യൻ എന്ന യാഥാർഥ്യത്തെ നമ്മെ മനസ്സിൽ ആക്കുവാൻ സഹായിക്കുന്നു ,പൂർത്തീകരിക്കുന്നു

ഫിലിപ്പിയർ
4:12 താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.
4:13 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.

ക്രിസ്തുവിൽ മാത്രം പൂർണം ആകുന്ന ജീവിതം ആകുന്നു മനുഷ്യ ജീവിതം എന്ന് മനസ്സിൽ ആക്കി ….സന്തോഷിപ്പിന് ,സന്തോഷിപ്പിന് …ക്രിസ്തുവിൽ എല്ലായ്‌പോഴും സന്തോഷിപ്പിന് .

ബ്ലെസ്സൺ വി ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.