അറിവ് -2024 മെഗാ ബൈബിൾ ക്വിസ്സ് ;ബീന കെ.സാം ഗ്രാൻഡ് ഫിനാലെ വിജയി

മല്ലപ്പള്ളി : മല്ലപ്പളി ഡിസ്‌ട്രിക്‌ട് പി.വൈ .പി.എ യുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി സീയോൻ പുരത്തു വെച്ച് മെഗാ ബൈബിൾ സംഘടിപ്പിച്ചു. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ നൈജു .പി.നൈനാൻ അധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ അനി എൻ ഫിലിപ്പ് പ്രാർത്ഥിച്ചു ആരംഭിച്ചു .സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി തമ്പി ഉദ്‌ഘാനം നിർവഹിച്ചു .പ്രാഥമിക റൗണ്ടിൽ ( എഴുത്തു പരീക്ഷ ) നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ 5 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് .സഭാ വ്യത്യാസമില്ലാതെ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതായിരുന്നു അറിവ് -2024 ന്റെ പ്രത്യേകത. വിവിധ സഭകളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു. ഇന്ത്യക്കു അകത്തും പുറത്തുമായി ബൈബിൾ ക്വിസ്സ് മേഖലയിൽ പ്രഗത്ഭനായ പാസ്റ്റർ ബ്ലെസ്സൺ പി.ബി ക്വിസ് മാസ്റ്റർ ആയിരുന്നു. ഗ്രാൻഡ് ഫിനാലെയിൽ 6 റൗണ്ടുകളിലായി വാശിയേറിയ മത്സരം നടന്നു. സിസ്റ്റർ ബീന .കെ .സാം (തലപ്പാടി,മണർകാട് ) ഒന്നാം സമ്മാനം ( 7500 രൂപയും ട്രോഫിയും ) , സിസ്റ്റർ സൂസൻ നൈനാൻ (പൂവൻതുരുത്ത്-കോട്ടയം ) രണ്ടാം സ്ഥാനം ( 5000 രൂപയും ട്രോഫിയും ) , ബ്രദർ മാത്യു എൻ.ഇ ( പുതുശ്ശേരി ) മൂന്നാം സ്ഥാനം ( 2500 രൂപയും ട്രോഫിയും ) സിസ്റ്റർ വിൻസി രാജേഷ് (വെള്ളാവൂർ ) ( 1000 രൂപയും ട്രോഫിയും ) സിസ്റ്റർ ബിനു റോജി(മാമ്മൂട്) അഞ്ചാം സ്ഥാനത്തു എത്തി പ്രോത്സാഹന സമ്മാനവും നേടി . സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സി തമ്പി സമ്മാനദാനം നിർവഹിച്ചു.സെന്റർ എക്സിക്യൂട്ടീവ്സ്, കമ്മിറ്റി അംഗങ്ങൾ, പാസ്റ്റർ സിജോ എന്നിവരുടെ സഹകരണം പ്രോഗ്രാമിന്റെ വിജയത്തിന് സഹായിച്ചു. സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ സാംസൺ റ്റി. സി സന്നിഹിതനായിരുന്നു .പാസ്റ്റർ ജോൺ തോമസ് പ്രാർത്ഥിച്ചു സെന്റർ വൈസ് പ്രസിഡന്റിന്റെ ആശിർവാദത്തോടെ ഗ്രാൻഡ് ഫിനാലെ പരിസമാപ്തി കുറിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.