ഒലവക്കോട് സെന്റർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ വിബിഎസ് നടന്നു

പാലക്കാട്‌ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ഐപിസി ഗിൽഗാൽ മൈലംപുള്ളി സഭയിൽ വെച്ച് നടന്ന പവർ വിബിഎസ് സെന്റർ പാസ്റ്റർ എം. കെ ജോയ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ടി എം പീറ്റർ ആരാധനയ്ക്ക് നേതൃത്വം നൽകി. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ടി മിഷനറി സ്റ്റോറി ക്ലാസ് എടുത്തു. ഇവാ. ജിജോ പാലക്കാടടിന്റെ നേതൃത്വത്തിൽ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ തുടങ്ങിയവ പഠിപ്പിച്ചു. ശ്രേഷ്ഠ മുന്തിരിവള്ളിയായ യേശുവോടു ചേർന്നിരുന്നു 100 മേനി ഫലം കായിപ്പാൻ എല്ലാവർക്കും സാധ്യമാവണം എന്ന് ഗ്രേറ്റ്‌ ഗ്രേപ്സ് എന്ന ചിന്താവിഷയത്തെ ഉൾക്കൊണ്ട് കൊണ്ട് എല്ലാ പ്രോഗ്രാമുകളും ആഹ്വാനം ചെയ്തു. വിവിധ സെക്ഷനുകളിലായി നടന്ന ക്ലാസുകളും ഗെയിമുകളും വേറിട്ട അനുഭവമായി എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. PYPA പ്രസിഡണ്ട് പാസ്റ്റർ എബി മോൻ, സെക്രട്ടറി ഇവാ. ദിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള PYPA കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിവരുന്നു. സെന്ററിലെ സഭകളുടെയും ദൈവദാസീ ദാസൻമാരുടെയും, അയൽ സഭകളുടെയും സഹകരണം വളരെ പ്രോത്സാഹനജനകമായിരുന്നു എന്ന് മൈലം പുള്ളി സഭ പാസ്റ്റർ ഫിലിപ്പ് സി. ആർഎം അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.