ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി

പുനലൂർ: ഐപിസി അയർലൻഡ് റീജിയൻ പി.വൈ.പി.എ സംസ്ഥാന പി.വൈ.പി.എയുമായി കൈകോർത്ത എഡ്യുക്കെയർ പ്രോജെക്റ്റിനു തുടക്കമായി.

പുനലൂർ കരവാളൂർ നടന്ന പി.വൈ.പി.എ സംസ്ഥാന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദ. പി എം ഫിലിപ്പ് ഉത്ഘാടനം നിർവഹിച്ചു. ബഹുമാന്യനായ പുനലൂർ എം.എൽ. എ പി എസ് സുപാൽ മുഖ്യ അതിഥി ആയിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദ. ജെയിംസ് ജോർജ്ജ് വേങ്ങൂർ മേഖലയിലെ റാങ്ക് ജേതാക്കളെ ആദരിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സഹായമാണ് സംസ്ഥാന പി.വൈ.പി.എയിലൂടെ അയർലൻഡ് പി.വൈ.പി.എ നൽകുന്നത്.

അയർലൻഡ് പി.വൈ.പി.എ യുടെ പ്രസിഡന്റായി പാസ്റ്റർ അനീഷ്‌ ജോർജ്ജ്, ബ്രദ. ജിബി വൈസ് പ്രസിഡന്റായും, ബ്രദ. സബിൻ കെ ബാബു സെക്രട്ടറിയായും, ജിബി ട്രഷറർ, ബിജി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സേവനത്തിനായി രക്ഷിക്കപ്പെട്ടു എന്ന ആപ്‌തവാക്യം ഉയർത്തി പിടിച്ചു കൊണ്ട് വ്യത്യസ്തവും ക്രീയാത്മകവുമായ പ്രവർത്തനങ്ങളാണ് ഐപിസി അയർലൻഡ് പി.വൈ.പി.എ നടത്തി വരുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.