റ്റി.പി.എം ധരിവാൾ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

ധരിവാൾ / (പഞ്ചാബ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പഞ്ചാബിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ധരിവാൾ സെന്റർ കൺവൻഷൻ ഏപ്രിൽ 4 വ്യാഴം മുതൽ 7 ഞായർ വരെ ധരിവാൾ ബിദ്ധിപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് അമൃത്സർ, ഫരീദ്കോട്ട്, ജലന്തർ, ലുധിയാന, മൊഹാലി പഠാൻകോട്ട്, ഹരിയാനയിലെ കലനൗർ, അമ്പാല തുടങ്ങി ധാരിവാൾ സെന്ററിലെ 36 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.