ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌, യൂ.കെ & അയർലണ്ട്‌ 18മത്‌ നാഷണൽ കോൺഫറൻസ്‌ മാർച്ച്‌ 1 മുതൽ

 

ബാസിൽഡൻ: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌, യൂ.കെ & അയർലണ്ട്‌ 18മത്‌ നാഷണൽ കോൺഫറൻസ്‌ ബാസിൽഡണിൽ ക്രൈസ്റ്റ് വേ ചർച്ചിന്റെ നേതൃത്വത്തിൽ മാർച്ച്‌ 1,2,3 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ The Sweyne Park School Sir Walter Raleigh Drive Rayleigh, Essex, SS6 9BZ ൽ വെച്ച്‌ നടക്കും.
ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌, യൂ.കെ & അയർലണ്ട്‌ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും.
ഡോ. മാത്യു വർഗ്ഗീസ്‌ U.S.A മുഖ്യ പ്രഭാഷകൻ ആയിരിക്കും. ശനിയാഴച്ച ഉച്ചക്ക്‌ നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ അജിത്ത്‌ ജോർജ്ജും, സഹോദരീ സമ്മേളനത്തിൽ സിസ്റ്റർ ഷൈനി തോമസും പ്രസംഗിക്കും. ശാരോൻ നാഷണൽ ക്വയറിനോടൊപ്പം ഡോ. ബ്ലസൻ മേമനയും ആരാധനകൾക്ക്‌ നേതൃത്വം നൽകും. ഞായറാഴ്ച്ച പൊതുസഭായോഗത്തോടെ നാഷണൽ കോൺഫറൻസ്‌ സമാപിക്കും. പാസ്റ്റർ ജെയിൻ തോമസ്‌ ലോക്കൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.