എക്സൽ വി.ബി.എസ് ട്രെയിനിംഗ് ആരംഭിച്ചു

.

കുമ്പനാട്: എക്സൽ വി.ബി.എസിന്റെ 2024 ലെ വി.ബി എസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന മാസ്റ്റേഴ്സ് ട്രെയിനിംഗ് ആരംഭിച്ചു. നിർമ്മിത ബുദ്ധി അടക്കി വാഴുന്ന ഇക്കാലഘട്ടത്തിൽ ദൈവിക സൃഷ്ടിപ്പിന്റെ ആധികാരികതയെ വിവരിയ്ക്കുന്ന Al . GEN എന്നുള്ളതാണ് ഈ വർഷത്തെ തീം. ജനുവരി 19, 20 തിയതികളിലായി കുമ്പനാട് എക്സൽ മിനിസ്ട്രീസിന്റെ ഓഫീസിൽ നടക്കുന്നു. 19 ന് രാവിലെ 9:30 ന് എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാ. ബിനു ജോസഫ് വടശേരിക്കര പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ ബാബു ചെറിയാൻ, തോമസ് കോശി എന്നിവർ സന്ദേശം നൽകി. എക്സൽ മിനിസ്ട്രീസ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാ. ഷിനു തോമസ് കാനഡ ആശംസ, അറിയിച്ചു.

ഇന്നും നാളെയുമായി നടക്കുന്ന ട്രെയിനിംഗിൽ റവ. തമ്പി മാത്യു, പാ. അനിൽ ഇലന്തൂർ, ജോബി കെസി, ഷിബു കെ ജോൺ, ബെൻസൺ വർഗ്ഗീസ്, കിരൺ കുമാർ, സ്റ്റാൻലി എബ്രഹാം, ഡെന്നി ജോൺ, ബ്ലസൻ തോമസ്, ജസ്റ്റിൻ ജോസ്, സ്റ്റെഫിൻ രാജേഷ്, പ്രീതി ബിനു, ജിൻസി അനിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
അടുത്ത ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിബിഎസ്സ് പരിശീലനങ്ങൾ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading