ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48 -ാമത് ജനറൽ കൺവൻഷൻ ആരംഭിച്ചു

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48 -ാമത് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ (10/01/24) 14 വരെ ചിങ്ങവനം ബഥേസ്‌ദാ നഗറിൽ നടക്കും.
വൈകുന്നേരം 6 ന് ജനറൽ പ്രസിഡൻറ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷന്റെ രാത്രി- പകൽ യോഗങ്ങളിൽ പാസ്റ്റേഴ്സ് ജയിംസ് ജോർജ് ഉമ്മൻ, ബാബു ചെറിയാൻ, ബിജു തമ്പി, റ്റി.എം കുരുവിള, പ്രിൻസ് തോമസ്, അനീഷ് തോമസ്, ബിനു തമ്പി, നൂർദ്ദിൻ മുള്ള, മാർട്ടിൻ ഫിലിപ്പ്, രഞ്ചിത്ത് ഏബ്രഹാം, ഷിബിൻ ശാമുവേൽ, സിസ്റ്റേഴ്സ് മറിയാമ്മ തമ്പി, ജാൻസി തോമസ് തുടങ്ങിയവർ
ശുശ്രൂഷിക്കും.

ലോർഡ്സൺ ആൻ്റെണി, ജോയൽ പടവത്ത്, ടിങ്കു ഏബ്രഹാം, ബിജു വർഗ്ഗീസ്, സോണി തോമസ് തുടങ്ങിയവർ നേതൃത്വം നല്കുന്ന ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. രാത്രി യോഗങ്ങൾ കൂടാതെ പാസ്റ്റേഴ്സ് മീറ്റിംഗ്, സണ്ടേസ്കൂൾ – വൈ.പി.സി.എ മീറ്റിംഗ്, പവ്വർ കോൺഫ്രൻസ്, സഹോദരി സമ്മേളനം, സംയുക്ത ആരാധന എന്നിവ നടക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.