ജെസ്വിൻ റോയ് (21) ആറ്റില്‍ മുങ്ങി മരിച്ചു

കോട്ടയം:കിടങ്ങൂരില് മീനച്ചിലാറ്റില് കുളിക്കുന്നതിനിടെ കാണാതായ പാമ്പാടി വെള്ളൂർ മുതിരക്കുന്നേല് ജസ്വിന് റോയി എന്ന 21 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് 5 മണിയോടെ കിടങ്ങൂർ ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടയില് ജസ്വിന് ഒഴുകി പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ തിരച്ചില് നടത്തിയെങ്കിലും ഏഴ് മണിയോടെ ഇരുട്ടും അടിയൊഴുക്കും മൂലം തെരിച്ചില് അവസാനിപ്പിച്ചു.

ഇന്ന് രാവിലെ തന്നെ പാലാ ഫയർ ഫോഴ്സും, സ്‌ക്യൂബ ടീമും ഈരാറ്റുപേട്ടയില് നിന്നുള്ള ടീം നന്മക്കൂട്ടം ടീം എമര്ജന്സി പ്രവര്ത്തകരും നാട്ടുകാരും സംയുക്തമായി തിരച്ചില് പുനരാംഭിച്ചിരുന്നു. രാവിലെ 9.45 ന് കോട്ടയത്ത് നിന്നെത്തിയ സ്‌ക്യൂബ ടീം അംഗങ്ങള് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിലേക്ക് മാറ്റി. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading