ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസ് തീം “ലൗവ് അഡ്‌വെഞ്ചർ” പ്രകാശനം ചെയ്തു

ദോഹ: ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസിന്റെ ഏറ്റവും പുതിയ തീം “ലൗവ് അഡ്‌വെഞ്ചർ” പ്രകാശനം ചെയ്തു. ദോഷകരമായ പലതും സ്നേഹമെന്ന പേരിൽ ഉയർത്തിക്കാട്ടപ്പെടുന്ന ഇക്കാലത്ത് സ്നേഹത്തിന്റെ യഥാർത്ഥ മാനം പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതാണ് “ലൗവ് അഡ്‌വെഞ്ചർ” സിലബസ്.

ദോഹയിൽ 600 ബാല്യകൗമാരക്കാർക്കായി നടന്നുകൊണ്ടിരിക്കുന്ന QMPC വി.ബി.എസിനോടനുബന്ധിച്ചു QMPC പ്രസിഡന്റ് പാസ്റ്റർ പി.കെ. ജോൺസൺ പുതിയ സിലബസ് പ്രാർത്ഥിച്ചു സമർപ്പിച്ചു. QMPC സെക്രട്ടറി അബ്രഹാം കൊണ്ടാഴി, വി.ബി.എസ് കോർഡിനേറ്റർ പാസ്റ്റർ വിപിൻ സി. കുര്യൻ, ട്രഷറർ ബിന്നി ജേക്കബ്, ജോയിന്റ് സെക്രട്ടറി ഫിന്നി ജോർജ്ജ് എന്നിവർ പങ്കെടുത്തു പ്രാർത്ഥനയും ആശംസകളും നൽകി.

ആധികാരികമായി ദൈവവചന ഉപദേശങ്ങൾ പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ദർശനത്തോടെ മുന്നേറുന്ന ശുശ്രൂഷാ സമൂഹമാണ് ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസ്. കഴിഞ്ഞ വർഷങ്ങളിലായി യേശുക്രിസ്തുവിന്റെ മടങ്ങിവരവ്, സഹയാത്രികനായ പരിശുദ്ധാത്മാവ്, വിജയകരമായ ക്രിസ്തീയ ജീവിതം, വിശ്വാസം, പ്രത്യാശ തുടങ്ങിയ കാതലായ വിശ്വാസ സത്യങ്ങൾ ലളിതമായി സഭകളിലെ കുട്ടികൾക്കും യുവജനങ്ങൾക്കും എത്തിക്കുന്നതിൽ ട്രാൻസ്ഫോർമേഴ്സ് വിജയിച്ചിട്ടുണ്ട്.

സുന്ദരമായ കഥകളിലൂടെ കുഞ്ഞഹ്ര്യദയങ്ങളിലേക്കു ദൈവസ്നേഹത്തിന്റെ വിത്തു പാകാൻ മികച്ച ഗാനങ്ങളും ക്രാഫ്റ്റുകളും ആക്ടിവിറ്റികളും ഗെയിമുകളും ഉൾപ്പെടുത്തിയ ഈ സിലബസ് ഏറെ പര്യാപ്തമായതാണ്. ഇംഗ്ളീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പഠനോപകാരങ്ങൾ ലഭ്യമാണ്. മുഴുവൻ സിലബസും ട്രെയിനിങ്ങും ഓൺലൈനിൽ ലഭ്യമാണ്.

സ്നേഹം അന്വേഷിച്ചലയുന്ന കുട്ടികളും യുവജനങ്ങളും മദ്യത്തിലും, മയക്കുമരുന്നിലും, പ്രോണോഗ്രാഫിയിലും ഇന്റർനെറ്റിന്റെ മറ്റു സ്വാധീനത്തിലും സ്നേഹം തിരഞ്ഞു പരാജയപ്പെട്ട് ആത്മഹത്യയിൽ അഭയം തേടാൻ വെമ്പുന്ന നമ്മുടെ തലമുറയെ നമുക്ക് ചേർത്തുപിടിക്കാം. കള്ളത്തരങ്ങൾ ഉള്ളിൽ കൂടുകൂട്ടും മുമ്പേ കലർപ്പില്ലാത്ത സ്നേഹം കാട്ടിക്കൊടുക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.