ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവൻഷൻ ആരംഭിച്ചു

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ബാം​ഗ്ലൂർ ലിംഗരാജപുരം ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഇന്നലെ ആരംഭിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റോജി ഇ. ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു മാത്യു മുഖ്യപ്രഭാഷണം നടത്തി.

കേരള സ്റ്റേറ്റ് ഓവർസിയറും ഗവേണിംഗ് ബോഡി ചെയർമാനുമായ പാസ്റ്റർ സി.സി. തോമസ്, കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ ഇ.ജെ. ജോൺസൺ, പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), ഷിബു തോമസ് (അറ്റ്ലാന്റ), സണ്ണി താഴാംപള്ളം, ഡോ ഷിബു കെ. മാത്യൂ എന്നിവർ വരും ദിവസങ്ങളിലെ മുഖ്യ പ്രസംഗകരായിരിക്കും. ലേഡീസ് മിനിസ്ട്രീസ് സമ്മേളനത്തിൽ സിസ്റ്റർ ജെസ്സി അലക്സ്, പാസ്റ്റർ അലക്സ് (ദുബായ്) എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനങ്ങൾ ആലപിക്കുന്നു.

ഞായറാഴ്ച രാവിലെ 8.30 ന് കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എം.കുഞ്ഞപ്പി (സ്റ്റേറ്റ് ഓവർസിയർ), ഇ.ജെ.ജോൺസൺ (അസി. ഓവർസിയർ), ജോസഫ് ജോൺ (കൗൺസിൽ സെക്രട്ടറി), ജെയ്മോൻ കെ.ബാബു (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.