TERUAH സംഗീത നിശ ഒക്ടോബർ 28ന് കാൽഗറിയിൽ

വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറോന്റോ


കാനഡ/ കാൽഗറി: ക്രൈസ്തവ എഴുത്തുപ്പുര ആൽബർട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന TERUAH ക്രിസ്തീയ സംഗീത നിശ ശനിയാഴ്ച വൈകിട്ട് 6:30 ന് കാൽഗറിയിലുള്ള ഹെറിറ്റേജ് ക്രിസ്ത്യൻ അക്കാദമി ചാപ്പലിൽ (HCA Chapel) വെച്ച് നടക്കും.

ക്രിസ്തീയ സംഗീത ലോകത്തെ അനുഗ്രഹീത ഗായകൻ പാസ്റ്റർ ലോർഡ്സൻ ആന്റണിയും, ബ്രദർ ബെനിസൺ ബേബിയും ഒരുമിക്കുന്ന ഈ ക്രിസ്തീയ സംഗീത വിരുന്നിന് ആൽബർട്ട യൂണിറ്റ് പ്രസിഡന്റ് ബ്രദർ. ഫിജോ ജോഷുവ, സെക്രട്ടറി സിസ്റ്റർ. ആഷ്‌ലിൻ ജോയൽ, കാനഡ ചാപ്റ്റർ പ്രതിനിധി ബ്രദർ.റോണി ജോർജ്, കാനഡ ചാപ്റ്റർ പ്രസിഡന്റ് ബ്രദർ വിത്സൻ സാമൂവേൽ, കാനഡ ചാപ്റ്റർ സെക്രട്ടറി ബ്രദർ ബിജോയ്‌ കോശി തുടങ്ങിയവരും മറ്റു യൂണിറ്റ് അംഗങ്ങളും നേതൃത്വം നൽകും.

ആൽബർട്ടയിലെ വിവിധ പ്രദേശിക സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസി സമൂഹവും പങ്കെടുക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.