ഒരുക്കങ്ങൾ പൂർത്തിയായി; ഭക്തസംഗീതം ഗാനസന്ധ്യ നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി ഭക്തസംഗീതം എന്ന പേരിൽ സം​ഗീത സന്ധ്യ നാളെ ബെംഗളൂരുവിൽ നടക്കും.

ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും മിഷനറി പ്രവർത്തകരുടെയും ഐക്യ കൂട്ടായ്മയായ ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻസ് നേതൃത്വത്തിൽ ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതലാണ് സംഗീത പരിപാടി നടത്തുന്നത്. പ്രശസ്ത ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, ബിനു ചാരുത തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, മിഷനറി പ്രവർത്തകർ, വിശ്വാസികൾ, ഭക്തവത്സലൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഭക്തസംഗീതം പരിപാടിയുടെ ജനറൽ കൺവീനറായി പാസ്റ്റർ ജോസ് മാത്യൂ, പാസ്റ്റർ ജോസഫ് ജോൺ, ബ്രദർ .ബിജു മാത്യൂ (ജോയിൻ്റ് കൺവീനേഴ്സ്) എന്നിവരൊടൊപ്പം വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. സം​ഗീത സന്ധ്യ ക്രൈസ്‌തവ  എഴുത്തുപുരയുടെ യൂട്യൂബ് ചാനലായ കെഫ റ്റി വിയിലുടെ തൽസമയം വീക്ഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.