ബെസലേൽ മോന് വേണ്ടി പ്രാർത്ഥിക്കുക

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട് കാർമൽ പെന്തക്കോസ്റ്റൽ ചർച്ച് സഭയിലെ വിശ്വാസി കുടുംബത്തിലെ ബെസലേൽ മോൻ (8 വയസ്സ്) സെപ്റ്റംബർ 20 ന് പെട്ടന്ന് ശരീരത്തിൽ പല സ്ഥലങ്ങളിലായി ത്വക്കിൽ രക്തം പൊടിഞ്ഞതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും തുടർന്നുള്ള രക്ത പരിശോധനയിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൗണ്ട് വളരെ അധികം കുറഞ്ഞത് മൂലം ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. ചികിത്സയുടെ ഫലമായി ഇടക്ക് പ്ലേറ്റ്ലെറ്റ്‌ കൗണ്ട് കൂടിയെങ്കിലും അത് വീണ്ടും അടുത്ത ദിവസം വളരെ അധികം കുറഞ്ഞു. തുടർന്നുള്ള വിദഗ്ധ പരിശോധനയിൽ ഡോക്ടർസ് ബെസലേൽ മോന്
ഇടിയോപ്പതിക്ക് ത്രോമ്പോസൈറ്റോപെനിക്ക് പർപ്യുറ (ITP) എന്ന രോഗമാണെന്ന് സ്ഥിതീകരിക്കുകയും അതിന് വേണ്ടിയുള്ള ചികിത്സകൾ തുടങ്ങുകയും ചെയ്തിരിക്കുകയാണ്.

പ്രിയ ബെസലേൽ മോന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക്കാൻ അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading